CMDRF

കൊലവിളി മുദ്രാവാക്യം അപലപനീയം- രമേശ് ചെന്നിത്തല

കണ്ണൂരിൽ കൊല്ലപ്പെട്ട അരിയിൽ ഷുക്കൂറിൻ്റെ അനുഭവം ഉണ്ടാകുമെന്നാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്.

കൊലവിളി മുദ്രാവാക്യം  അപലപനീയം- രമേശ് ചെന്നിത്തല
കൊലവിളി മുദ്രാവാക്യം  അപലപനീയം- രമേശ് ചെന്നിത്തല

കോഴിക്കോട്: കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി കൊയിലാണ്ടി മുചുകുന്ന് കോളേജിലെ കെ.എസ് യു, എം.എസ്.എഫ്. വിദ്യാർഥികൾക്ക് നേരെ ഡി.വൈ.എഫ്.ഐ. നടത്തിയ അക്രമവും അതോടൊപ്പമുള്ള കൊലവിളിയും അങ്ങേയറ്റം അപലപനീയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വിവാദമായ മുദ്രാവാക്യത്തിൽ കണ്ണൂരിൽ കൊല്ലപ്പെട്ട അരിയിൽ ഷുക്കൂറിൻ്റെ അനുഭവം ഉണ്ടാകുമെന്നാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത്. കൂടാതെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു., എം.എസ്.എഫ്. വിദ്യാർഥികളെ തടഞ്ഞ് വെക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു.

Also Read: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കെ.മുരളീധരനെ പിന്തുണച്ച് ഡി.സി.സി

പരാജയമുണ്ടായാൽ അതിന് എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭിഷണിപ്പെടുത്തുന്നത് ഒരു ജനാധിപത്യ മര്യാദയല്ലെന്നും ഇതൊന്നും കൊണ്ട് കെ.എസ്.യുവിൻ്റെ പോരാളികളെ ഭയപ്പെടുത്തി നിശബ്ദരാക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. കൂടാതെ അക്രമങ്ങൾ നടത്തിയവർക്കെതിരേയും ഇത്തരത്തിൽ കൊലവിളി നടത്തിയവർക്കെതിരേയും ശക്തമായ നടപടി പോലീസ്എടുക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Top