ഓറസ് ലിമോസിനില്‍ ഒരുമിച്ച് യാത്ര ചെയ്ത് കിം ജോങ് ഉന്നും വ്‌ളാഡിമിര്‍ പുടിനും

ഓറസ് ലിമോസിനില്‍ ഒരുമിച്ച് യാത്ര ചെയ്ത് കിം ജോങ് ഉന്നും വ്‌ളാഡിമിര്‍ പുടിനും

റസ് ലിമോസിനില്‍ ഒരുമിച്ച് യാത്ര ചെയ്ത് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും. ഇരു നേതാക്കളും കാറില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പുടിന്‍ പ്യോങ്യാങ്ങില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഇരുവരുടേയും യാത്ര.

ഓറസ് ലിമോസ് വ്‌ളാഡിമിര്‍ പുടിന്‍ കിമ്മിന് സമ്മാനമായി നല്‍കിയെന്നാണ് പുടിന്റെ സഹായികളിലൊരാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. നിലവില്‍ കിമ്മിന്റെ കൈയില്‍ ഒരു മെയ്ബാക്ക് ലിമോസിന്‍, നിരവധി മെഴ്‌സിഡസ്, ഒരു റോള്‍സ് റോയ്‌സ് ഫാന്റം, ഒരു ലെക്‌സസ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി തുടങ്ങി ആഢംബര വിദേശ വാഹനങ്ങളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്.

2022 ഫെബ്രുവരിയില്‍ പതിനായിരക്കണക്കിന് സൈനികരെ ഉക്രെയ്നിലേക്ക് അയക്കാനുള്ള പുടിന്റെ തീരുമാനത്തെത്തുടര്‍ന്ന് ചില ആഗോള വാഹന നിര്‍മ്മാതാക്കള്‍ റഷ്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയതിന് ശേഷം നിഷ്‌ക്രിയമായി അവശേഷിക്കുന്ന കാര്‍ ഫാക്ടറികള്‍ ഉപയോഗിക്കാനുള്ള വഴികള്‍ റഷ്യ തേടുന്നുണ്ട്. റഷ്യയ്‌ക്കെതിരെ ചുമത്തിയ പാശ്ചാത്യ ഉപരോധങ്ങള്‍ പുതിയ കാറുകളുടെ വില കുത്തനെ ഉയര്‍ത്താന്‍ കാരണമായിരുന്നു.

Top