അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ട്രംപിന്റെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്. അമേരിക്കയ്ക്ക് ഏറ്റവും ഭയമുള്ള ഉത്തര കൊറിയന്‍ ഭരണാധികാരി കിമ്മും ട്രംപിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയാല്‍ തങ്ങളുടെ ആണവ നയം മാറ്റേണ്ടി വരില്ലെന്ന വിശ്വാസമാണ് കിമ്മിനുള്ളത്. മാത്രമല്ല ദക്ഷിണ കൊറിയയുമായുള്ള അമേരിക്കയുടെ ഇപ്പോഴത്തെ ആഴത്തിലുള്ള സൗഹൃദം ട്രംപിന്റെ കാലത്ത് കൂടുതല്‍ ശക്തിയാര്‍ജിക്കില്ലെന്നും കിം കണക്ക്കൂട്ടന്നു.
ലോകത്തെ മുഴുവന്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കൊണ്ടുവരാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അങ്ങനെ ചെയ്യുന്നത് കൊറിയന്‍ ഭൂഖണ്ഡത്തില്‍ ആണവയുദ്ധത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണെന്നുമുള്ള മുന്നറിയിപ്പുമായാണ് കിം ജോങ് ഉന്‍ അമേരിക്കയ്ക്ക് എതിരെ രംഗപ്രവേശം ചെയ്തിരിക്കുന്നത്. കൊറിയന്‍ ഭൂഖണ്ഡത്തിലെ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യവും ദക്ഷിണ കൊറിയയുമായി നടത്തുന്ന സംയുക്ത സൈനിക പരിശീലനങ്ങളും ഉത്തരകൊറിയയുടെ കടുത്ത പ്രതികരണങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഈ പ്രസ്താവനകള്‍ ഉത്തരകൊറിയയുടെ ആണവ പരിപാടി ലോകശ്രദ്ധ നേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. ആണവയുദ്ധ ഭീഷണിയും കൊറിയന്‍ പ്രദേശത്ത് വര്‍ദ്ധിക്കുന്നുണ്ട്.
ലോകത്തെ മുഴുവന്‍ തങ്ങളുടെ അധീനതയിലാക്കി അമേരിക്ക അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് കിമ്മിന്റെ ആരോപണം. ഉത്തരകൊറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക സൈനിക ഭീഷണികള്‍ ഉപയോഗിക്കുന്നതായും കിം ചൂണ്ടിക്കാണിച്ചു. മുന്‍കാലങ്ങളില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് കിം ശ്രമിച്ചിരുന്നെങ്കിലും അമേരിക്ക അതിന് തയ്യാറാകില്ലെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരിക്ക് ഉറപ്പായിരുന്നു. തങ്ങളുടെ അധീനതയില്‍ നില്‍ക്കാത്ത രാജ്യങ്ങളുമായി അമേരിക്ക സഹകരിക്കാന്‍ തയ്യാറാകില്ലെന്ന് കിമ്മിന് വ്യക്തമായി അറിയാം. ഉത്തരകൊറിയയോടുള്ള അമേരിക്കയുടെ ആക്രമണാത്മകവും ശത്രുതാപരമായ നയവും ഒരിക്കലും അവര്‍ മാറ്റില്ലെന്നും കിമ്മിന് ഉറപ്പുണ്ട്.
Also Read:‘ആരംഭിച്ചിരിക്കുന്നത് മൂന്നാം ലോകയുദ്ധം’ യുക്രെയ്ൻ മുൻ സൈനിക കമാൻഡർ
ഒന്നിലധികം യുദ്ധങ്ങളാല്‍ ലോകം നശിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും ‘രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും അരാജകവും അക്രമാസക്തവുമാണ്’ ഇപ്പോള്‍ നടക്കുന്നതെന്നും കിം പറയുന്നു.അതേസമയം, ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ഉത്തരകൊറിയന്‍ ആയുധങ്ങളുടെ എക്‌സ്‌പോയിലാണ് കിം അമേരിക്കയ്ക്ക് എതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയത്. എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഉത്തരകൊറിയന്‍ ആയുധങ്ങള്‍ ആധുനിക വിദേശ സാങ്കേതിക വിദ്യയ്ക്ക് തുല്യമാണെന്നും ഇവ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നുവെന്നും കിം പറഞ്ഞു.
കിം ജോങ് ഉന്നിന്റെ ഈ പ്രസ്താവനകള്‍ ആഗോള അസ്ഥിരതയും വര്‍ധിച്ചുവരുന്ന സായുധ മത്സരവും പ്രതിഫലിപ്പിക്കുന്നവയാണ്. ‘രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും അരാജക കാലഘട്ടം’ എന്നാണ് കിമ്മിന്റെ നിരീക്ഷണം. ഭൂമിശാസ്ത്രപരമായ സംഘര്‍ഷങ്ങളും, സൈനിക മത്സരങ്ങളും, മഹാശക്തികളുടെ ചേരിതിരിവുകളും എല്ലാം അമേരിക്കയുടെ ഇടപെടല്‍ മൂലമാണെന്നാണ് കിം ആരോപിച്ചത്.
അമേരിക്കയും ദക്ഷിണകൊറിയയും ചേര്‍ന്നുള്ള സൈനിക നീക്കങ്ങള്‍ക്കുള്ള പ്രതികരണമായാണ് ഉത്തരകൊറിയ ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം, 2018 ലും 2019 ലും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കിം മൂന്ന് റൗണ്ട് ചര്‍ച്ചകള്‍ നടത്തി. ഇതോടെ, കൊറിയന്‍ ഭൂഖണ്ഡത്തില്‍ ഒരു ഹ്രസ്വമായ മഞ്ഞുരുകലിന് സാക്ഷ്യം വഹിക്കുകയായിരുന്നു. എന്നാല്‍ ബൈഡന്‍ അധികാരത്തിലെത്തിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഉത്തര കൊറിയയില്‍ സ്വേഛാധിപത്യ ഭരണമെന്നും കിമ്മിനെ സ്വേച്ചാധികാരി എന്നുമാണ് ബൈഡന്‍ വിശേഷിപ്പിച്ചത്.
Also Read:സൈന്യത്തിനും ആയുധങ്ങൾക്കും പകരം! റഷ്യ ഉത്തര കൊറിയക്ക് എണ്ണ നൽകുന്ന ചിത്രം പുറത്ത്
ട്രംപിന്റെ ഒന്നാം ഭരണകാലഘട്ടത്തില്‍ റഷ്യ-ചൈന-ഉത്തര കൊറിയ എന്നീ വന്‍ശക്തികളുമായി ചെറിയ സൗഹൃദം കാത്തുസൂക്ഷിച്ചെങ്കിലും അതിന് അധികം വര്‍ഷത്തെ ആയുസ് ഉണ്ടായിരുന്നില്ല. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന്‍ കീഴില്‍, അമേരിക്കയും-ദക്ഷിണ കൊറിയയും തമ്മില്‍ സംയുക്ത സൈനികാഭ്യാസങ്ങള്‍ പുനരാരംഭിച്ചു, അത് അമേരിക്കയുമായുള്ള നയതന്ത്രഇടപെടലുകള്‍ക്കിടയില്‍ വിള്ളല്‍ സംഭവിച്ചു. ഇനി ട്രംപിന്റെ തിരിച്ചുവരവോടെ അമേരിക്കയുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കിം.