കിന്റര്‍ ഗാർഡനുകൾ അടച്ചു പൂട്ടുന്നു; ചൈനയിൽ കുട്ടികളില്ല

ജനനനിരക്ക് കുറയുന്നതും ജനസംഖ്യ കുറയുന്നതും ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്

കിന്റര്‍ ഗാർഡനുകൾ അടച്ചു പൂട്ടുന്നു; ചൈനയിൽ കുട്ടികളില്ല
കിന്റര്‍ ഗാർഡനുകൾ അടച്ചു പൂട്ടുന്നു; ചൈനയിൽ കുട്ടികളില്ല

ചൈനയിലെ ആയിരക്കണക്കിന് കിന്റര്‍ ഗാർഡനുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. കുട്ടികളില്ലാത്തതിനാലാണ് ഈ അവസ്ഥയുണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇടിവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് 2023-ല്‍ ചൈനയിലെ കിന്റര്‍ഗാര്‍ട്ടനുകളുടെ എണ്ണം 14,808 ആയി കുറഞ്ഞതായാണ് ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചൈനയിലെ ജനസംഖ്യയില്‍ കുറവുണ്ടാകുന്നത്. 2023-ല്‍ 1.43 ബില്യണായി ജനസംഖ്യ കുറഞ്ഞിരുന്നു. ചൈനയില്‍ വര്‍ഷങ്ങളായി നിലവിലുള്ള ഒറ്റക്കുട്ടി നയമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പല നഴ്‌സറി സ്‌കൂളുകളും ഇപ്പോള്‍ ഓള്‍ഡ് ഏജ് ഹോമുകളായി മാറ്റുന്നതായും വാര്‍ത്തകളുണ്ട്.

Also Read: ബൾഗേറിയൻ പാർലമെന്റ് തിരഞ്ഞെടുപ്പ്: മധ്യ–വലത് പാർട്ടി മുന്നിൽ

11.55% ഇടിവാണ് കുട്ടികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ഈ പ്രവണത പ്രൈമറി സ്‌കൂളുകളിലും കാണാന്‍ സാധിക്കും. 2023-ല്‍ 3.8% ഇടിവാണ് പ്രൈമറി സ്‌കൂളുകളില്‍ ഉണ്ടായിരിക്കുന്നത്.ജനനനിരക്ക് കുറയുന്നതും ജനസംഖ്യ കുറയുന്നതും ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.

2023-ല്‍ 9 മില്യണില്‍ താഴെ ജനനങ്ങളാണ് ചൈനയില്‍ രേഖപ്പെടുത്തപ്പെട്ടത്. 1949-ന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിന് പരിഹാരമായി വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. ജീവിതച്ചെലവുകള്‍ കുത്തനെ വര്‍ധിച്ചതാണ് കുട്ടികളെ വേണ്ടെന്നുവെക്കാന്‍ ചൈനീസ് യുവതയെ പ്രേരിപ്പിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇക്കാര്യങ്ങളില്‍ മാറ്റങ്ങളുണ്ടാക്കാനുള്ള നയങ്ങള്‍ രൂപീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Top