പുതിയ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് സ്ഥലം അനുവദിച്ച് ബഹ്റൈൻ രാജാവ്

രാജ്യത്തിന്റെ ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളുടെ മറ്റൊരു ഉദാഹരണമാണ് പുതിയ പള്ളി

പുതിയ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് സ്ഥലം അനുവദിച്ച് ബഹ്റൈൻ രാജാവ്
പുതിയ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് സ്ഥലം അനുവദിച്ച് ബഹ്റൈൻ രാജാവ്

മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്‌റൈനിൽ ഗ്രീക്ക് ഓർത്തഡോക്സ് പള്ളി പണിയാൻ സ്ഥലം അനുവദിച്ചു. എല്ലാ മതങ്ങളെയും ഉൾക്കൊള്ളാനും സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാനുമുള്ള ബഹ്‌റൈൻ്റെ പ്രതിബദ്ധതയാണ് ഈ അത്ഭുതകരമായ പ്രവൃത്തി ഉയർത്തിക്കാട്ടുന്നത്. രാജ്യത്തിൽ വ്യത്യസ്ത സംസ്കാരങ്ങളും വിശ്വാസങ്ങളും ഒരുമിച്ച് കൊണ്ടുവരാനും എല്ലാവർക്കുമിടയിൽ സൗഹൃദം പ്രോൽസാഹിപ്പിക്കാനുമാണ് ഇത്തരൊരു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: കുവൈത്തിൽ ഒരാഴ്ചക്കിടെ കണ്ടെത്തിയത് 48,563 നിയമലംഘനങ്ങൾ

സീഫ് ഏരിയയിലാണ് പുതിയ പള്ളി നിർമ്മിക്കുക. ഗോൾഡൻ തുലിപ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പള്ളി നിർമാണ പദ്ധതി നടപ്പാക്കുന്നതിനുള്ള കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവച്ചു. ബഹ്‌റൈൻ വാസ്തുവിദ്യാ പൈതൃക രീതിയിലാണ് പുതിയ പള്ളിയുടെ രൂപകല്പന. പ്രധാന പള്ളി, മൾട്ടി യൂസ് ഹാൾ, വൈദികരുടെ വസതി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസുകൾ, സേവന സൗകര്യങ്ങൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവയുൾപ്പെടെ 1,250 ചതുരശ്ര മീറ്റർ വരെ വിസ്തീർണ്ണമുള്ള നിരവധി കെട്ടിടങ്ങൾ പള്ളിയോടനുബന്ധിച്ച് ഉണ്ടാകും.

രാജ്യത്തിന്റെ ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങളുടെ മറ്റൊരു ഉദാഹരണമാണ് പുതിയ പള്ളിയെന്നും ഡോ. ശൈഖ് അബ്ദുല്ല പറഞ്ഞു. പദ്ധതിക്ക് പിന്തുണ നൽകിയതിന് കിരീടാവകാശിക്കും പ്രധാനമന്ത്രിക്കും കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ് (KHGC)ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ നന്ദി പറഞ്ഞു.

Top