കിംഗ് മാർട്ടിനെസ്; പെറുവിനെതിരെ അർജൻ്റീനയ്ക്ക് ജയം

കിംഗ് മാർട്ടിനെസ്; പെറുവിനെതിരെ അർജൻ്റീനയ്ക്ക് ജയം

‌ഫ്ലോറിഡ: കോപ്പ അമേരിക്കയിൽ ക്വാർട്ടർ ഫൈനലിൽ നേരത്തെ പ്രവേശിച്ച അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പെറുവിനെ തകർത്തു. എതിരില്ലാ രണ്ടു ഗോളുകൾക്കായിരുന്നു ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ അർജന്റീനയുടെ ജയം. ഇതോടെ പെറു ടൂർണ്ണമെൻ്റിൽനിന്ന് പുറത്തായി.

സൂപ്പർ താരം മെസിയെ കളത്തിലിറക്കാതെയാണ് ലിയോണൽ ലോണി പേറുവിനെതിരേ തന്ത്രം മെനഞ്ഞത്. ഗോൾ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 47, 86 മിനിറ്റിൽ ബൗട്ടാലോ മാർട്ടിനെസാണ് ഇരു ഗോളും നേടിയത്. മാർട്ടിനെസ് മൂന്ന് മത്സരങ്ങളിലും അർജന്റീനയ്ക്കായി ഗോൾ നേടിയിട്ടുണ്ട്.

നിലവിൽ ഗ്രൂപ്പ് എയിൽ മുന്നിൽ നിൽക്കുന്ന അർജന്റീന ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് ക്വാർട്ടർ ഉറപ്പിച്ചതാണ്. ഗ്രൂപ്പ് ബിയിൽ ഞായറാഴ്ച നടക്കുന്ന മെക്സിക്കോ ഇക്വഡോർ മത്സരത്തിലെ വിജയികളെ ജൂലൈ 4-ന് അർജന്റീന നേരിടും.

Top