CMDRF

കിഷ്കിന്ധാ കാണ്ഡത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി!

ടിബറ്റൻ വരികളോടെ ആരംഭിക്കുന്ന ആദ്യ മലയാള ​ഗാനം എന്ന പ്രത്യേകത ​ഗാനത്തിനുണ്ട്

കിഷ്കിന്ധാ കാണ്ഡത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി!
കിഷ്കിന്ധാ കാണ്ഡത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി!

ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘കിഷ്കിന്ധാ കാണ്ഡം’ത്തിലെ ‘വാനര ലോകം’ എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. ശ്യാം മുരളീധരന്റെ വരികൾക്ക് മുജീബ് മജീദ് സം​ഗീതം പകർന്ന ​ഗാനം ജോബ് കുര്യനും ജെമൈമയും ചേർന്നാണ് ആലപിച്ചത്. ടിബറ്റൻ വരികളോടെ ആരംഭിക്കുന്ന ആദ്യ മലയാള ​ഗാനം എന്ന പ്രത്യേകത ​ഗാനത്തിനുണ്ട്. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിക്കുന്ന ചിത്രം ഓണം റിലീസായി സെപ്റ്റംബർ 12ന് തിയറ്ററുകളിലെത്തും. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

അപർണ്ണ ബാലമുരളി നായികയായ് എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്‌ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്. ഇതിൽ ജഗദീഷ്, അശോകൻ, നിഷാൻ, നിഴൽകൾ രവി, ഷെബിൻ ബെൻസൺ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

Top