ധാരാളം പോഷക​ഗുണങ്ങളുള്ള കിവി ചില്ലറക്കാരനല്ല

കിവിയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു

ധാരാളം പോഷക​ഗുണങ്ങളുള്ള കിവി ചില്ലറക്കാരനല്ല
ധാരാളം പോഷക​ഗുണങ്ങളുള്ള കിവി ചില്ലറക്കാരനല്ല

നേകം ​ഗുണങ്ങളുണ്ടെങ്കിലും അധികമാരും കഴിക്കാത്ത പഴങ്ങളിൽ ഒന്നാണ് കിവിപ്പഴം. ധാരാളം വിറ്റാമിൻ അടങ്ങിയ കിവിപ്പഴത്തിന് അത്രതന്നെ ​​ഗുണങ്ങളുമുണ്ട്. ചൈനീസ് നെല്ലിക്ക എന്നും കിവി അറിയപ്പെടാറുണ്ട്. കാഴ്ചയിൽ ഇളം ബ്രൗൺ നിറമാണ്. രണ്ടായി മുറിച്ചാൽ നല്ല ഇളം പച്ചനിറവും. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പർ, അയൺ, സിങ്ക് തുടങ്ങിയവ അടങ്ങിയ വളരെ ഗുണങ്ങളേറിയ ഫലമാണ് കിവി. കാലിഫോര്‍ണിയയിലും മണിപ്പൂരിലും ന്യൂസിലാന്റിലും കിവിയുടെ കൃഷി വ്യാപകമായുണ്ട്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ കൃഷി ചെയ്താണ് ഇവര്‍ ധാരാളം വിളവുണ്ടാക്കുന്നത്.

രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിന് അത്യുത്തമമാണ് കിവിപ്പഴം. എല്ലാ ദിവസവും കിവി കഴിക്കുന്നത് ആരോ​ഗ്യത്തിന് ​വളരെയധികം ​ഗുണം ചെയ്യുന്നു. ഓരോ 100 ​ഗ്രാം കിവിയിലും മൂന്ന് ​ഗ്രാം വരെ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സു​ഗമമാക്കുന്നതിന് സഹായിക്കുന്നു. പ്രോട്ടീൻ അലിയിക്കുന്ന എൻസൈമുകൾ കിവിയിൽ അടങ്ങിയിട്ടുണ്ട്. ഇത് അവയെ വളരെ വേ​ഗത്തിൽ അമിനോ ആസിഡുകളുമായി വിഘടിപ്പിക്കാൻ സഹായിക്കും. ഇതിലൂടെ ദഹനം സു​ഗമമാക്കുന്നു.

kiwi fruit

Also Read: നിസ്സാരക്കാരനല്ലട്ടോ ആപ്രിക്കോട്ട്

മൂത്രത്തിൽ കല്ല് അകറ്റാൻ വളരെ നല്ലതാണ് കിവി. ഒരു കിവി പഴം സ്ടോക്കിനെ പോലും അകത്തി നിർത്തുമെന്നാണ് ഗവേഷകർ പറയുന്നത്. ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിലും ഇരട്ടി വൈറ്റമിൻ സിയും ഇവയിൽ ഉണ്ട്. നേന്ത്രപ്പഴത്തിൽ ഉള്ളതിലും അധികം പൊട്ടാസ്യവും. കിവി കഴിക്കുന്നതിലൂടെ ചർമ്മത്തിന് തിളക്കം നൽകുകയും സൗന്ദര്യം വർധിപ്പിക്കുകയും ചെയ്യും. കിവിയിൽ കലോറിയും കുറവാണ്. ഇത് ഒരു മികച്ച ലഘുഭക്ഷണമോ ഡെസേർട്ട് ഓപ്ഷനോ ആക്കുന്നുവെന്ന് വിദ​ഗ്ധർ പറയുന്നു. ശരീരത്തിലെ അധിക കൊഴുപ്പ് കളയാൻ ആന്റിഓക്‌സിഡന്റുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൊഴുപ്പ് ഓക്‌സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്നതും വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതുമാണ്.

എല്ലുകൾക്കും പല്ലുകൾക്ക് ബലം നൽകാൻ കിവി പഴത്തിന് സാധിക്കും. കിവിയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. കിവിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റെുകൾ ഡിഎൻഎ തകരാറുകളിൽ നിന്ന് സംരക്ഷിക്കും. പോഷകഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള കിവിപ്പഴം രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കരളിന്റെ ആരോ​ഗ്യത്തിനും ഇത് നല്ലതാണ്. ഫാറ്റി ലിവർ രോ​ഗങ്ങളെ തടയുന്നതിനുള്ള ആന്റിഓക്സിഡന്റുകളും കിവിയിൽ അടങ്ങിയിട്ടുണ്ട്.

Also Read: ഇത് ഇട്ട് വെള്ളം കുടിച്ചോളൂ…

സ്‌ക്വാഷും വൈനും ഉണ്ടാക്കാന്‍ കിവിപ്പഴം ഉപയോഗിക്കുന്നുണ്ട്. നല്ലരീതിയില്‍ കിവി വളരാന്‍ ആവശ്യമായ സാഹചര്യങ്ങളില്‍ പ്രധാനം പോഷക ഗുണമുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായി മണ്ണാണ്. തണുപ്പില്‍ നിന്ന് സംരക്ഷിക്കാനുള്ള സംവിധാനമുണ്ടാകണം. വര്‍ഷം മുഴുവനും ആവശ്യമായ ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. മഞ്ഞില്‍ നിന്നുള്ള സംരക്ഷണവും പ്രധാനമാണ്.

Top