കെജെ ബേബിക്ക് മകള്‍ ശാന്തിപ്രിയയുടെ ഗാനാശ്രുപൂജ

ചിതാഭസ്മം കബനിയില്‍ ഒഴുക്കണമെന്ന ബേബിയുടെ ആഗ്രഹം കണക്കിലെടുത്ത് കബനിയില്‍ നിമജ്ജനം ചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം.

കെജെ ബേബിക്ക് മകള്‍ ശാന്തിപ്രിയയുടെ ഗാനാശ്രുപൂജ
കെജെ ബേബിക്ക് മകള്‍ ശാന്തിപ്രിയയുടെ ഗാനാശ്രുപൂജ

കല്‍പ്പറ്റ: പ്രീയപ്പെട്ട പിതാവിനെ പാട്ടുപാടി യാത്രയാക്കി ഗായികയായ മകളുടെ അന്ത്യാഞ്ജലി. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അന്തരിച്ച കെജെ ബേബിക്കാണ് മകള്‍ ശാന്തിപ്രിയ ഗാനാശ്രുപൂജ നടത്തിയത്. മൃതദേഹം സംസ്‌കരിക്കാന്‍ എടുക്കുന്നതിനു തൊട്ടുമുമ്പാണ് രമണ മഹര്‍ഷിയുടെ കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പാടി ബേബിയുടെ മൂത്തമകളും ബാവുള്‍ ഗായികയുമായ ശാന്തിപ്രിയ പിതാവിനു യാത്രാമൊഴിയേകിയത്.

നടവയലിലെ പൊതുദര്‍ശനത്തിനു ശേഷം ഒന്നേകാലോടെയാണ് കെജെ ബേബിയുടെ മൃതദേഹം തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിന്റെ തൃശ്ശിലേരിയുള്ള ശാന്തി കവാടത്തിലെത്തിച്ചത്. ഇവിടെയും ബേബിയെ ഒരുനോക്കു കാണാന്‍ നിരവധി പേരാണ് എത്തിയത്. ചിതാഭസ്മം കബനിയില്‍ ഒഴുക്കണമെന്ന ബേബിയുടെ ആഗ്രഹം കണക്കിലെടുത്ത് കബനിയില്‍ നിമജ്ജനം ചെയ്യാനാണ് ബന്ധുക്കളുടെ തീരുമാനം.

Top