വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് കെ കെ ലതിക

വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് കെ കെ ലതിക
വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് കെ കെ ലതിക

വിവാദ ‘കാഫിർ’ പോസ്റ്റ് പിൻവലിച്ച് ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്ത് സിപിഐഎം നേതാവും മുൻ എംഎൽഎയുമായ കെ കെ ലതിക. ഫേസ്ബുക്കിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രത്യക്ഷപ്പെട്ട കാഫിർ പോസ്റ്റ് നിർമിച്ചത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിം അല്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ റിപ്പോർട്ട് നൽകിയിരുന്നു. പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീൻഷോട്ട് തന്റെ ഫേസ്ബുക്കിൽ നിന്ന് ലതിക പിൻവലിക്കാത്തതിനെതിരെ ഇന്നലെ യുഡിഎഫ് രംഗത്തുവന്നിരുന്നു.

ലതികക്കെതിരെ കേസ് എടുക്കണമെന്ന് യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ക്രീൻഷോട്ട് പിൻവലിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്. തെരഞ്ഞെടുപ്പിന് തലേന്ന് വിവാദ കാഫിർ സ്‌ക്രീൻ ഷോട്ട് പ്രത്യക്ഷപ്പെട്ടത് ഇടത് സൈബർ പേജായ അമ്പാടിമുക്ക് സഖാക്കളിലായിരുന്നു. വിവാദമായതോടെ പോസ്റ്റ് അമ്പാടിമുക്ക് സഖാക്കൾ ഡിലീറ്റ് ചെയ്തു. കെ കെ ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ കഴിഞ്ഞ ദവസം അറിയിച്ചിരുന്നു. പോസ്റ്റർ പുറത്തിറക്കിയത് യൂത്ത് ലീഗ് നേതാവ് അല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

Top