വടകര: പി.വി. അൻവറിന്റെ വാർത്താ സമ്മേളനത്തിനു പിന്നാലെ പ്രതികരണവുമായി വടകര എം എൽ എയും ആർ എം പി നേതാവുമായ കെ കെ രമ രംഗത്ത്. ‘ഇന്നോവ..മാഷാ അള്ളാ !!..’ എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രമ രംഗത്തെത്തിയത്. സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെ അൻവർ വാർത്താ സമ്മേളനം നടത്തിയതിനു പിന്നാലെയാണ് രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതക അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ ഉപയോഗിച്ച മാഷാ അള്ളാ സ്റ്റിക്കർ ഏറെ ചർച്ചായിരുന്നു. കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാറിന്റെ പിന്നിലായിരുന്നു ഇത്തരത്തിൽ സ്റ്റിക്കർ ഒട്ടിച്ചിരുന്നത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായ വിമർശനമാണ് പി വി അന്‍വര്‍ നടത്തിയത്. പിണറായി വിജയനെ കണ്ടത് അച്ഛന്റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം തന്നെ ചതിച്ചെന്നടക്കം അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന് എന്ന സൂര്യൻ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും ഒഴിയണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. പാർട്ടിയിൽ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.