CMDRF

ടി.പി വധക്കേസ്; കുറ്റവാളികൾ അഞ്ച് പേർക്കും ഒന്നിച്ച് പരോൾ കൊടുത്തതിൽ അസ്വാഭാവികതയെന്ന് കെ.കെ രമ

ടി.പി വധക്കേസ്; കുറ്റവാളികൾ അഞ്ച് പേർക്കും ഒന്നിച്ച് പരോൾ കൊടുത്തതിൽ അസ്വാഭാവികതയെന്ന് കെ.കെ രമ
ടി.പി വധക്കേസ്; കുറ്റവാളികൾ അഞ്ച് പേർക്കും ഒന്നിച്ച് പരോൾ കൊടുത്തതിൽ അസ്വാഭാവികതയെന്ന് കെ.കെ രമ

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ അഞ്ച് കുറ്റവാളികൾക്ക് ഒന്നിച്ച് പരോൾ കൊടുത്തതിൽ അസ്വാഭാവികതയെന്ന് കെ.കെ. രമ എം.എൽ.എ. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കിർമാണി മനോജ്, ഷാഫി ഉൾപ്പെടെയുളളവർക്കാണ് പരോൾ അനുവദിച്ചത്. ടിപി കേസ് പ്രതികൾ എപ്പോഴും ജയിലിനു പുറത്താണ്.10 പ്രതികളെ ഒന്നിച്ച് പുറത്തുവിടാൻ എന്താണ് കാരണമെന്നു രമ ചോദിച്ചു.

ഒന്നിച്ച് പരോൾ നൽകുന്നത് ഗൗരവം കൂട്ടുന്നുണ്ട്. അത് പരിശോധിക്കപ്പെടണം. മറ്റ് കാര്യങ്ങൾ മനസ്സിലാക്കാൻ ഉദ്യോഗസ്ഥരുമായി സംസാരിക്കും. ടിപി കേസിലെ പ്രതികൾക്കു നൽകിയ പരോൾ സംബന്ധിച്ചു കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചോദ്യം ഉന്നയിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഈ സഭാസമ്മേളനത്തിൽ അവകാശലംഘനത്തിന് നോട്ടിസ് നൽകുമെന്നും രമ പറഞ്ഞു.

ഇടത് സർക്കാർ വന്ന ശേഷം ടി.പി കേസിലെ കുറ്റവാളികൾക്ക് വാരിക്കോരി പരോൾ നൽകുന്നുവെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. 2016 ന് ശേഷം കേസിലെ മുഴുവൻ കുറ്റവാളികൾക്കുമായി 2000 ൽ അധികം ദിവസം പരോൾ നൽകിയെന്ന് നിയമസഭയിൽ മുഖ്യമന്ത്രി മറുപടിയും നൽകി. കേസിലെ ആറ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയിൽ ഇരട്ട ജീവപര്യന്തമായി ഉയർത്തിയിരുന്നു. രണ്ട് പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.

Top