വടകരയില്‍ ലഹരി മാഫിയ പിടിമുറുക്കിയത് പൊലീസിന്റെ നിഷ്‌ക്രിയത മൂലം: കെ കെ രമ

വടകരയില്‍ ലഹരി മാഫിയ പിടിമുറുക്കിയത് പൊലീസിന്റെ നിഷ്‌ക്രിയത മൂലം: കെ കെ രമ
വടകരയില്‍ ലഹരി മാഫിയ പിടിമുറുക്കിയത് പൊലീസിന്റെ നിഷ്‌ക്രിയത മൂലം: കെ കെ രമ

കോഴിക്കോട്: സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ. പരാജയ ഭീതിയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി വടകരയെ മുറിവേല്‍പിച്ചതിന്റെ ഉത്തരവാദിത്വം സിപിഐഎമ്മിനെന്ന് കെ കെ രമ ആരോപിച്ചു. ഉത്തരേന്ത്യന്‍ ഹിന്ദു രാഷ്ട്രീയം കേരളത്തില്‍ ബിജെപിയേക്കാളും സിപിഐഎം പ്രചരിപ്പിച്ചു. മണ്ഡലത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത സിപിഐഎം പ്രചാരണം വഴിതിരിച്ച് വിട്ടു. വടകരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആര്‍എംപി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച് ഷാഫിയുടെ വിജയം ഉറപ്പാക്കി എന്നും രമ അവകാശപ്പെട്ടു.

വടകരയില്‍ ലഹരി മാഫിയ പിടിമുറുക്കിയത് പൊലീസിന്റെ നിഷ്‌ക്രിയത മൂലമെന്ന് രമ പറഞ്ഞു. പൊലീസും എക്‌സൈസും ശക്തമായി ഇടപെടണമെന്നും രമ ആവശ്യപ്പെട്ടു. അമിത ലഹരി ഉപയോഗം മൂലം കഴിഞ്ഞ ആറുമാസത്തിനിടെ വടകര ഏറാമല മേഖലകളില്‍ ആറു പേര്‍ മരിച്ചിരുന്നു. ലഹരി മാഫിയുടെ ഒളിത്താവളങ്ങളെക്കുറിച്ചും വിപണന കേന്ദ്രങ്ങളെക്കുറിച്ചും പൊലീസിന് കൃത്യമായി വിവരം നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. എംഎല്‍എ എന്ന നിലയില്‍ ലഹരി സംഘങ്ങളെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കെ കെ രമ പറഞ്ഞു.

Top