തിരുവനന്തപുരം: കെ കെ ശിവരാമനെ ഇടുക്കി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കി. സിപിഐ സംസ്ഥാന എക്‌സക്യൂട്ടീവിന്റേതാണ് തീരുമാനം. ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഘടക കക്ഷികള്‍ക്ക് ദോഷം ഉണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞു. മുന്നണി മര്യാദകള്‍ പാലിക്കാതെയുള്ള അഭിപ്രായങ്ങള്‍ കെ കെ ശിവരാമന്‍ നടത്തിയെന്നാണ് വിലയിരുത്തല്‍. പകരം ജില്ലാ സെക്രട്ടറി കെ സലിം കുമാര്‍ എല്‍ഡിഎഫ് കണ്‍വീനറായേക്കും.
അതേസമയം, തന്നെ നീക്കിയത് പാര്‍ട്ടിയുടെ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണെന്ന് കെ കെ ശിവരാമന്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍മാര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിമാര്‍ ആയിരിക്കണമെന്ന് തീരുമാനമുണ്ട്. അതിന്റെ ഭാഗമായാണ് തന്നെ നീക്കിയതെന്നും ശിവരാമന്‍ പറഞ്ഞു.