‘നയം മാറ്റാൻ മുട്ട് വിറയ്ക്കും’: റഷ്യയ്ക്ക് മുന്നിൽ അടിപതറുന്ന അമേരിക്ക

ആദ്യ ഘട്ടത്തിൽ തങ്ങൾ നൽകിയ ആയുധങ്ങൾ റഷ്യയ്ക്കുള്ളിലെ ചില ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പ്രയോഗിക്കാൻ യുക്രെയിന് ജർമ്മനിയും യു.എസും അനുവാദം നൽകിയിരുന്നു.

‘നയം മാറ്റാൻ മുട്ട് വിറയ്ക്കും’: റഷ്യയ്ക്ക് മുന്നിൽ അടിപതറുന്ന അമേരിക്ക
‘നയം മാറ്റാൻ മുട്ട് വിറയ്ക്കും’: റഷ്യയ്ക്ക് മുന്നിൽ അടിപതറുന്ന അമേരിക്ക

ഷ്യ- യുക്രെയ്‌ൻ യുദ്ധത്തിൽ അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ യുക്രെയ്‌ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മാറ്റമില്ലെന്ന് യുഎസ്. അതിർത്തി കടന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആയുധങ്ങൾ ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും അത് റഷ്യൻ അതിർത്തിയിൽ ആക്രമണം നടത്താനുള്ളതല്ലെന്ന് യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കി. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട നയത്തിൽ മാറ്റമില്ലെന്നും ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. “ഞങ്ങളുടെ നയം മാറിയിട്ടില്ല,” എന്ന് തന്നെയാണ് പെൻ്റഗൺ വക്താവ് മേജർ ജനറൽ പാട്രിക് റൈഡറും അവകാശപ്പെടുന്നത്.

ആദ്യ ഘട്ടത്തിൽ തങ്ങൾ നൽകിയ ആയുധങ്ങൾ റഷ്യയ്ക്കുള്ളിലെ ചില ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പ്രയോഗിക്കാൻ യുക്രെയിന് ജർമ്മനിയും യു.എസും അനുവാദം നൽകിയിരുന്നു. ആക്രമണം ശക്തമായിരിക്കുന്ന യുക്രെയിനിലെ ഖാർക്കീവിനോട് ചേർന്ന അതിർത്തി പ്രദേശങ്ങളിൽ റഷ്യ ആക്രമിച്ചാലോ ആക്രമിക്കാൻ തയാറെടുത്താലോ ആയുധങ്ങൾ പ്രയോഗിക്കാം എന്നായിരുന്നു അനുമതി. എന്നാൽ ദീർഘ ദൂര എ.ടി.എ.സി.എം.എസ് മിസൈലുകൾ പോലുള്ള മാരക ആയുധങ്ങൾ പ്രയോഗിക്കാൻ യുക്രെയിന് യു.എസ് അനുമതി നൽകിയിരുന്നില്ല.
ആയുധങ്ങൾ പ്രയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഖാർക്കീവിലെ റഷ്യക്കെതിരെയുള്ള യുക്രെയ്‌ൻ മുന്നേറ്റത്തെ തടസ്സപ്പെടുത്തിയതായി സെലെൻസ്കി വിമർശിച്ചിരുന്നു, ഇതോടെയാണ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യം യുക്രെയ്‌ൻ ശക്തമാക്കിയത്.

Ukrainians Raise Flags To Defy Russia Invasion Fear

യുക്രെയ്ൻ തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ക്രിമിയ മുതൽ സപോറോഷെ, കെർസൺ, ഡൊനെറ്റ്സ്ക്, ലുഗാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കുകൾ വരെയുള്ള റഷ്യൻ അതിർത്തി പ്രദേശങ്ങളിലെ ആയുധ പ്രയോഗത്തിനായി പ്രാരംഭ ഘട്ടത്തിൽ യുക്രെയ്‌നു മേൽ ചുമത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇതോടെ അമേരിക്ക ഇളവ് വരുത്തി. തൊട്ടടുത്ത നിമിഷം താനെന്ന യുക്രേനിയൻ സൈന്യം യുഎസ് നൽകിയ ഹിമർസ് റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തു.

Also Read: ഇസ്രയേലിലും യുക്രെയിനിലും ഒരേസമയം ആക്രമണം, പകച്ച് അമേരിക്കൻ ചേരി, വരുന്നത് വൻ യുദ്ധം

“യുക്രെയ്നിനുള്ള ആയുധ ശ്രേണിയിൽ നിയന്ത്രണങ്ങളൊന്നും ഉണ്ടാകരുത്,” “ജീവിതത്തിൻ്റെ സംരക്ഷകർ ആയുധങ്ങൾക്ക് യാതൊരു നിയന്ത്രണവും നേരിടേണ്ടതില്ല. എന്നാണ് സെലെൻസ്കിയുടെ നിലപാട്. എന്നാൽ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ആയുധങ്ങളും വെടിക്കോപ്പുകൾക്കും പുറമെ ധനസഹായമടക്കം യുക്രെയിന് നൽകിയിട്ടും തങ്ങൾ നേരിട്ട് സംഘർഷത്തിൽ പങ്കെടുത്തിട്ടില്ലെന്നാണ് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും വാദം.

Wladimir Selenski And Wladimir Putin

ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ ഇളവ് വരുത്തണമെന്ന യുക്രെയിന്റെ ആവശ്യത്തിന് പിന്നിൽ സെലൻസ്കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് ആയിരുന്നു. പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ്, ആൻഡ്രി യെർമാക് എന്നിവർ ഈ ആഴ്ച അവസാനം വാഷിംഗ്ടൺ സന്ദർശിക്കുകയും യുക്രെയ്‌ൻ ആക്രമണം നടത്താൻ ഉദ്ദേശിക്കുന്ന പ്രദേശങ്ങളുടെ പട്ടിക അവതരിപ്പിക്കുകയും ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Also Read: പാകിസ്ഥാന്റെ അവഗണനയിൽ അസ്വസ്ഥമാകുന്ന ബലൂചിസ്ഥാൻ

റഷ്യക്കെതിരെയുള്ള ആക്രമണത്തിൽ ആയുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകളിൽ പാശ്ചാത്യ രാജ്യങ്ങൾ അയവ് വരുത്തുന്നത് തുടരുന്നതിൽ ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ആശങ്ക അറിയിച്ചിട്ടുണ്ട്.

Top