കര്‍പ്പൂരത്തിന്റെ ഗുണങ്ങളെ കുറിച്ചറിയാം

കര്‍പ്പൂരത്തിന്റെ ഗുണങ്ങളെ കുറിച്ചറിയാം

പ്രാചീനകാലം മുതല്‍ വീടുകളിലും ക്ഷേത്രങ്ങളിലും ദേവാരാധനയ്ക്ക് ഒരു വിശിഷ്ടവസ്തുവായി ഉപയോഗിച്ചുവരുന്ന ഒന്നാണിത് . ഔഷധങ്ങള്‍ക്കും ഭക്ഷണത്തില്‍ സുഗന്ധദ്രവ്യം ആയും ഉപയോഗിക്കുന്നത് മരത്തില്‍ നിന്നും ലഭിക്കുന്ന കര്‍പ്പൂരമാണ് അതിനെ പച്ചക്കര്‍പ്പൂരം എന്നാണ് പറയുന്നത്. അതേസമയം കൃത്രിമമായി ഉത്പാദിപ്പിക്കുന്ന കര്‍പ്പൂരമാണ് ക്ഷേത്രങ്ങളിലും വീടുകളിലും ആരാധനയ്ക്കും മറ്റുമായി ഉപയോഗിക്കുന്നത്.

ആയുര്‍വേദ മരുന്നായ കര്‍പ്പൂരാദി, ചൂര്‍ണ്ണം കര്‍പ്പൂരാദി തൈലം എന്നിവയില്‍ കര്‍പ്പൂരം അടങ്ങിയിരിക്കുന്നത്. ആയുര്‍വേദം കൂടാതെ അലോപ്പതി മരുന്നുകളിലും കര്‍പ്പൂരം അടങ്ങിയിട്ടുണ്ട്. ഒട്ടുമിക്ക ബാമുകളിലും കര്‍പ്പൂരം ഉണ്ട്. കര്‍പ്പൂര മരത്തിന്റെ ഇലയും, തൊലിയും ,തടിയും വാറ്റിയെടുത്താണ് കര്‍പ്പൂരം ഉണ്ടാക്കുന്നത്.

കര്‍പ്പൂര എണ്ണ സാധാരണ ഹെയര്‍ ഓയിലുമായി ചേര്‍ത്ത് ഉപയോഗിക്കുന്നത് രക്തയോട്ടവും മുടിവളര്‍ച്ചയും വര്‍ദ്ധിപ്പിക്കും. മസാജ് ഓയിലില്‍ കര്‍പ്പൂരം ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരനകറ്റാനും സഹായകമാണ്. കൂടാതെ കുട്ടികളുടെ നെഞ്ചിലുണ്ടാകുന്ന കഫക്കെട്ടിന് ഏറ്റവും ഉത്തമമായ പരിഹാരമാണ്.

ചുമയ്ക്കുള്ള നല്ലൊരു മരുന്നാണ് കര്‍പ്പൂരം. ഇത് വെള്ളത്തിലിട്ട് ആവി പിടിയ്ക്കുന്നതു മൂലം ചുമയ്ക്കാനുള്ള തോന്നല്‍ ഇല്ലാതാകും. കര്‍പ്പൂരത്തിന്റെ പുക ശ്വസിക്കുന്നത് അപസ്മാരം,ഹിസ്റ്റീരിയ, സന്ധിവാതം എന്നിവയക്ക് ആശ്വാസം നല്‍കും.

ഗര്‍ഭകാലത്തെ വേദനകള്‍ക്ക് വെളിച്ചെണ്ണയില്‍ സിന്തെറ്റിക് കര്‍പ്പൂരം ചേര്‍ത്ത് ചൂടാക്കുക. ഇത് തണുത്ത ശേഷം കാലുകള്‍ മസാജ് ചെയ്താല്‍ വേഗത്തില്‍ വേദന ശമിക്കും. മുഖക്കുരുവും അതിന്റെ പാടുകളും മാറുവാന്‍ കര്‍പ്പൂരവും ഏതാനും തുള്ളി വെളിച്ചെണ്ണയും ചേര്‍ത്ത് മസാജ് ചെയ്താല്‍ മതി.

ജപ്പാനാണ് സ്വദേശം. ഇന്ത്യനേഷ്യല്‍ ആണ് ഏറ്റവും അധികം കര്‍പ്പൂര മരങ്ങള്‍ ഉള്ളത്. മുപ്പത് മീറ്ററോളം വളരുന്ന ഒരു മരമാണ് കര്‍പ്പൂരം ശാസ്ത്രീയനാമം:Cinnamomum camphora കര്‍പ്പൂര എണ്ണയുടെ സുഗന്ധം മനസ്സിനെ ശാന്തമാക്കുകയും നിങ്ങള്‍ക്ക് നല്ല ഉറക്കം സമ്മാനിക്കുകയും ചെയ്യും.

Top