1 ലക്ഷം രൂപയിൽ അധികം ഇളവുകൾ നൽകുന്ന 10 വാഹനങ്ങൾ നോക്കാം

ഒരു ലക്ഷം രൂപയിലേറെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ള കാര്‍ മോഡലുകളെ വിശദമായി അറിയാം

1 ലക്ഷം രൂപയിൽ അധികം ഇളവുകൾ നൽകുന്ന 10 വാഹനങ്ങൾ നോക്കാം
1 ലക്ഷം രൂപയിൽ അധികം ഇളവുകൾ നൽകുന്ന 10 വാഹനങ്ങൾ നോക്കാം

ടാറ്റ നെക്‌സോണ്‍

15 വകഭേദങ്ങളിലും 4 നിറങ്ങളിലുമാണ് ടാറ്റ നെക്സോൺ ഇവി ലഭ്യമാകുന്നത്. 16,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ കോംപാക്ട് എസ് യു വിയുടെ ഡിസ്‌കൗണ്ട്. MY2023 മോഡലിനാണെങ്കില്‍ 15,000 രൂപയുടെ അധിക ഇളവുകളുമുണ്ട്. വില 8-15.8 ലക്ഷം രൂപ വരെ. 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ മാനുവല്‍/ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.

നിസ്സാന്‍ മാഗ്‌നൈറ്റ്

Nissan Magnite

നിസ്സാൻ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഒരു സബ് കോംപാക്ട് ക്രോസ്ഓവർ എസ്‌യുവിയാണ് നിസാൻ മാഗ്നൈറ്റ് . 2020 ഒക്ടോബറിൽ പുറത്തിറക്കിയ നിസാൻ്റെ ആഗോള എസ്‌യുവി ലൈനപ്പിലെ കിക്ക്‌സിന് താഴെയാണ് മാഗ്‌നൈറ്റ് സ്ഥാപിച്ചിരിക്കുന്നത് , ഇത് ലോകമെമ്പാടുമുള്ള ഏറ്റവും ചെറിയ നിസാൻ ക്രോസ്ഓവർ എസ്‌യുവിയാണ്. നിസ്സാന്‍ മാഗ്നൈറ്റിന് 1.25 ലക്ഷം രൂപ വരെയാണ് വിലയില്‍ കുറവു ലഭിക്കുക. 1.0 ലീറ്റര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനുകളിലായി മാനുവല്‍/സിവിടി, എഎംടി ഓപ്ഷനുകള്‍. വില 6-10.66 ലക്ഷം രൂപ വരെ.

സിട്രോണ്‍ സി3 എയര്‍ ക്രോസ്

Citroen C3 Aircross

നൂറ്റാണ്ടു പിന്നിടുന്ന സിട്രോൺ ശ്രേണിയിലെ ഇളമുറക്കാരനാണ് സിട്രോൺ സി 3. മൂന്നു നിരയില്‍ ഇരിപ്പിടങ്ങളുള്ള സിട്രോണ്‍ സി3 എയര്‍ ക്രോസിന് ഒന്നര ലക്ഷം രൂപ വരെയാണ് ഇളവുകള്‍. 1.2 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുകളില്‍ ഓട്ടമാറ്റിക്/മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. 9.99-14.33 വരെ വിലയുള്ള സി3 എയര്‍ക്രോസിന് ഈ ഉത്സവകാലത്ത് 8.49-14.55 ലക്ഷം രൂപ വരെയാണ് വില.

മാരുതി ജിമ്‌നി

Maruti Jimny

മാരുതിയുടെ ലൈഫ്‌സ്റ്റൈല്‍ എസ് യു വിക്ക് കഴിഞ്ഞ മാസത്തേക്കാള്‍ 45,000 രൂപയുടെ അധിക ഇളവുകള്‍ ലഭിക്കും. വില 12.74- 14.79 ലക്ഷം രൂപ. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍/4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഓപ്ഷനുകള്‍.

മഹീന്ദ്ര എക്‌സ് യു വി 400

Mahindra XUV400

മഹീന്ദ്ര നിലവില്‍ വില്‍ക്കുന്ന ഏക വൈദ്യുത വാഹനമായ എക്‌സ് യു വി 400ന് മൂന്നു ലക്ഷം രൂപ വരെ ഇളവുകള്‍ ലഭിക്കും. വില 16.74-17.49 ലക്ഷം രൂപ വരെ. എതിരാളികള്‍- എംജി വിന്‍ഡ്‌സറും ടാറ്റ നെക്‌സോണ്‍ ഇവിയും. 39.4kWh ബാറ്ററിയും 7.2kW ചാര്‍ജറുമുള്ള EL Pro വകഭേദത്തിനാണ് ഏറ്റവും കൂടുതല്‍ ഡിസ്‌കൗണ്ട് ലഭിക്കുക.

മെഴ്‌സിഡീസ് എ ക്ലാസ് ലിമസീന്‍

Mercedes A Class Limousine

മെഴ്‌സിഡീസിന്റെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മോഡലിന് പിന്നെയും മൂന്നു ലക്ഷത്തിന്റെ ഇളവുകള്‍ ഈ ഉത്സവകാലത്ത് ലഭിക്കും. വില 46.05 ലക്ഷം രൂപ മുതല്‍. 1.3 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. രണ്ടിലും സ്റ്റാന്‍ഡേഡായി ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനാമ്.

ടൊയോട്ട കാമ്രി

Toyota Camry

46.17 ലക്ഷം രൂപ മുതല്‍ വിലയുള്ള കാമ്രിക്ക് ടൊയോട്ട മൂന്നു ലക്ഷം രൂപയുടെ വരെ ഇളവുകള്‍ നല്‍കുന്നുണ്ട്. 2.5 ലീറ്റര്‍ പെട്രോല്‍ ഹൈബ്രിഡ് പവര്‍ട്രയിന്‍ 218എച്ച്പി കരുത്ത് പുറത്തെടുക്കും.

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി

Jeep Grand Cherokee

ജീപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് എസ് യു വിയായ ഗ്രാന്‍ഡ് ചെറോക്കിക്കാണ് ഈ ഉത്സവസീസണില്‍ ഏറ്റവും വലിയ ഇളവ് ലഭിക്കുക, 12 ലക്ഷം രൂപ വരെ. 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 8 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമായി ചേര്‍ത്തിരിക്കുന്നു. വില 80.50 ലക്ഷം രൂപ മുതല്‍.

ഹോണ്ട സിറ്റി

Honda City

1.14 ലക്ഷം രൂപയാണ് ഹോണ്ട സിറ്റിക്ക് പ്രഖ്യാപിച്ചിട്ടുള്ള ഇളവ്. 1.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് കരുത്ത്. പെട്രോള്‍ – ഹൈബ്രിഡ് പവര്‍ട്രെയിനിലെ സിറ്റി ഇ:എച്ച്ഇവിക്ക് 90,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. സിറ്റിയുടെ വില 11.82- 16.35 ലക്ഷം രൂപ വരെ. ഹൈബ്രിഡിന് 20.55 ലക്ഷം രൂപയാണ് വില.

ഫോക്‌സ്‌വാഗണ്‍ വെര്‍ടുസ്

Volkswagen Vertus

1.0 ലീറ്റര്‍, 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലെത്തുന്ന വെര്‍ടുസിന് 1.2 ലക്ഷം രൂപവരെ ഇളവു കിട്ടും. 1.0 ലീറ്ററില്‍ മാനുവല്‍, ഓട്ടമാറ്റിക് ഓപ്ഷനുകളും 1.5 ലീറ്റര്‍ ടര്‍ബോ പെട്രോളിന് ഡ്യുവല്‍ ക്ലച്ച് ഓട്ടോ ഓപ്ഷനുകളുമാണുള്ളത്. വില 10.90-19.15 ലക്ഷം രൂപ വരെ.

Top