CMDRF

അറിയാം ബീറ്റ്റൂട്ടിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

അറിയാം ബീറ്റ്റൂട്ടിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ
അറിയാം ബീറ്റ്റൂട്ടിന്റെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

ബീറ്റ്റൂട്ടിൽ നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്നതാണ് പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ശരീരത്തിലെ നൈട്രിക് ഓക്സൈഡായി മാറുന്ന നൈട്രേറ്റുകളിൽ ഉയർന്ന അളവിൽ ബീറ്റ്റൂട്ട് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കും. ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ഹൃദ്രോഗം, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

100 ഗ്രാം വേവിച്ച ബീറ്റ്റൂട്ടിൽ 44 കലോറി, 1.7 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ്, 2 ഗ്രാം ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു. കലോറി കുറഞ്ഞ പച്ചക്കറി ആയത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് ബീറ്റ്റൂട്ട്. ദഹനത്തിനും കരളിൻ്റെ ആരോഗ്യത്തിനും സഹായിക്കുന്ന നാരുകൾ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ദിവസം മുഴുവൻ സ്ഥിരമായ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു.

Beetroot slices

പ്രായത്തിനനുസരിച്ച് മാനസികവും വൈജ്ഞാനികവുമായ പ്രവർത്തനങ്ങൾ സ്വാഭാവികമായും കുറയുന്നു. ഇത് ഡിമെൻഷ്യ പോലുള്ള ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡറുകളുടെ സാധ്യത വർദ്ധിപ്പിക്കും. ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യും ബീറ്റ്‌റൂട്ടിന് തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കാനും ഓർമശക്തി വർദ്ധിപ്പിക്കാനും കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികൾക്ക് ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കുന്നത് ബുദ്ധിവളർച്ചയ്ക്ക് മികച്ചതായി വിദ​ഗ്ധർ പറയുന്നു.

ബീറ്റ്റൂട്ട് പതിവായി കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ബീറ്റ്റൂട്ട് ക്യാൻസർ രൂപീകരണത്തെ തടയുകയും ക്യാൻസർ വികസനത്തെ ചെറുക്കാൻ സഹായിക്കുന്ന രോഗപ്രതിരോധ കോശങ്ങളുടെയും ശരീര എൻസൈമുകളുടെയും ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു.

Top