ചർമാരോഗ്യമുൾപ്പെടെ നിലനിർത്താൻ ഏറ്റവും സഹായകരമായ ഒരു പച്ചക്കറിയാണ് കാരറ്റ്. ധാരാളം ആരോഗ്യഗുണങ്ങൾ കാരറ്റ് കഴിച്ചാൽ ലഭിക്കുന്നു. പൊട്ടാസ്യം, വിറ്റാമിൻ എ, ബയോട്ടിൻ, വിറ്റാമിൻ ബി 6, തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും കാരറ്റിൽ ധാരാളമുണ്ട്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ വർദ്ധനവ് മൂലം ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാം. കാരറ്റ് കൂടുതൽ കഴിക്കുന്നത് വഴി രക്തത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കും.
കാരറ്റ് പച്ചയ്ക്കോ വേവിച്ചതോ ആവി കയറ്റിയോ സലാഡുകളിലും ഡെസേർട്ടുകളിലുമൊക്കെ ചേർത്തോ കഴിക്കാം. ബീറ്റാ കരോട്ടീനുകൾ, ഫൈബർ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന കാരറ്റിന് ശരീരഭാരം കുറയ്ക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കാൻസർ പ്രതിരോധത്തിലും പങ്കു വഹിക്കാൻ കഴിയും. മികച്ച കാഴ്ചശക്തി, ആരോഗ്യമുള്ള ഹൃദയം, വായയുടെ ആരോഗ്യം, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ, തിളങ്ങുന്ന ചർമ്മം, തിളക്കമുള്ള മുടി എന്നിവ മുതൽ കാരറ്റിന്റെ സമ്പന്നമായ പോഷക ഗുണങ്ങൾ നിങ്ങൾക്ക് ഒട്ടേറെ അത്ഭുതകരമായ ആരോഗ്യപരമായ ആനുകൂല്യങ്ങൾ നൽകുന്നു.
Also Read: ഈ ഭക്ഷണങ്ങള്‍ അവക്കാഡോയുടെ കൂടെ കഴിക്കരുതേ…
കാരറ്റിൽ ലൂട്ടീൻ, ലൈകോപെൻ തുടങ്ങിയ ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ലൂട്ടിൻ അരിപ്പപോലെ പ്രവർത്തിച്ച് സൂര്യവെളിച്ചം തട്ടി നശിക്കുന്നതിൽ നിന്ന് കണ്ണിലെ കോശങ്ങളെ തടയുന്നു. നല്ല കാഴ്ചശക്തി നിലനിർത്തുന്നതിനും രാത്രി കാഴ്ചക്കും ഇവ സഹായിക്കുന്നു. ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ ഭക്ഷണക്രമത്തിൽ തീർച്ചയായും കാരറ്റ് ഉൾപ്പെടുത്തണം. ഫൈബർ ധാരാളമടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. വെള്ളത്തിൽ ലയിക്കുന്നതും അല്ലാത്തതുമായ നാരംശം ഒരുപോലെ കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന ഫൈബർ, ദഹനത്തിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായിക്കും. ലയിക്കാത്ത ഫൈബർ ശോധന എളുപ്പമാക്കും.
കരളിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുംകരൾ അർബുദം അല്ലെങ്കിൽ ലിവർ സിറോസിസിന് കാരറ്റ് ജ്യൂസ് വ്യാപകമായി ഉപയോഗിക്കുന്നു. ഇതിന്റെ സമ്പന്നമായ പോഷക ഗുണങ്ങൾ കരൾ എൻസൈമുകൾ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.
ഭക്ഷണത്തിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് മുടിയെ ശക്തിപ്പെടുത്താനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കും. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ ഇത് ചുളിവുകൾ തടയാൻ സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം ഉള്ളടക്കം ചർമ്മത്തിലെ ഈർപ്പം നിലനിർത്തുന്നു. കൂടാതെ വിറ്റാമിൻ സി ശരീരത്തിൽ കൊളാജൻ ഉൽപാദനം വർധിപ്പിക്കുന്നു.
Also Read: ബീറ്റ്റൂട്ട് കഴിക്കാൻ ഇഷ്ട്ടമില്ലേ? അതിനെക്കാള്‍ അയേണ്‍ അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍
ബീറ്റ കരോട്ടിൻ, ലൂട്ടീൻ, ലൈകോപെൻ എന്നിവ കൂടാതെ വൻ തോതിൽ സിലിക്കണും കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാൻ ഇവ സഹായിക്കും. കാരറ്റിന് നിറം നൽകുന്ന ബീറ്റ കരോട്ടിനിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമത്തിന് പ്രായമാകുന്നത് തടയുക, മുഖക്കുരു ഉണ്ടാകുന്നത് തടയുക, പുതിയ സെല്ലുകൾ ഉണ്ടാകാൻ സഹായിക്കുക തുടങ്ങിയവ ബീറ്റാ കരോട്ടിന്റെ പ്രവർത്തനമാണ്. കാരറ്റിലുള്ള പൊട്ടാസ്യം രക്തക്കുഴലുകളിലെ മർദം കുറക്കാൻ സാഹയിക്കും. അത് രക്തപ്രവാഹത്തെ സഹായിക്കുകയും രക്തസമ്മർദ്ദം കുറക്കുകയും ചെയ്യും.