CMDRF

ദിവസവും ബദാം കഴിക്കുന്നതിന്റെ ഗുണങ്ങളറിയാം

ദിവസവും ബദാം കഴിക്കുന്നതിന്റെ ഗുണങ്ങളറിയാം
ദിവസവും ബദാം കഴിക്കുന്നതിന്റെ ഗുണങ്ങളറിയാം

ദിവസവും ബദാം കഴിക്കുന്നത് മൊത്തത്തിലുള്ള ശരീരാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് മുതൽ ചർമത്തിന് തിളക്കം നൽകുവാനും സഹായിക്കുന്നു. അകാല വാർദ്ധക്യത്തിനും ക്യാൻസറിനും വരെ കാരണമാകുന്ന ഓക്സിഡേറ്റിവ് സമ്മർദ്ദത്തിൽ നിന്ന് ശരീരത്തെ ആരോഗ്യപ്രദമായി സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ സമ്പുഷ്ടമായ ഉറവിടമാണ് ബദാം. ആന്റിഓക്‌സിഡന്റുകൾ ബദാമിന്റെ തൊലിയിലാണ് കൂടുതലായി അടങ്ങിയിട്ടുള്ളത്. ഇത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ക്യാൻസർ, ഹൃദ്രോഗം, അൽഷിമേഴ്സ് എന്നിവയുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വൈറ്റമിൻ ഇ യുടെ ഗുണങ്ങൾ നൽകുന്നതിനായി ബദാം ദിവസവും കഴിക്കുന്നത് നല്ലതാണ്. ബദാമിലെ വൈറ്റമിൻ ഇ ഗുണങ്ങൾ മുടി, ചർമ്മ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഫാറ്റി ലിവർ, ലിവർ പ്രവർത്തനം ശരിയല്ലാത്തവർ എന്നിവരെല്ലാം തന്നെ ഇത് ദിവസവും കഴിയ്ക്കുന്നത് ഏറെ ഗുണം നൽകുന്നു.

ഓർമശക്തിക്ക് ബദാം നല്ലതാണ്. എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കാനും കുതിർത്ത ബദാം സഹായിക്കുന്നു. എല്ലാ ദിവസവും വെറും വയറ്റിൽ ബദാം കഴിക്കുന്നത് തലച്ചോറിന്റെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Top