CMDRF

അറിയാം കുതിർത്ത അത്തിപ്പഴത്തിന്റെ ഗുണങ്ങൾ

നാരുകളാൽ സമ്പന്നമായ അത്തിപ്പഴം കുതിർത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

അറിയാം കുതിർത്ത അത്തിപ്പഴത്തിന്റെ ഗുണങ്ങൾ
അറിയാം കുതിർത്ത അത്തിപ്പഴത്തിന്റെ ഗുണങ്ങൾ

ത്തിപ്പഴം ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫ്രൂട്ടാണ്. പഴുത്ത അത്തിപ്പഴം പോലെ ഉണക്കിയ അത്തിപ്പഴവും ഒരുപോലെ പോഷകസമ്പന്നമാണ്. അതുപോലെ അത്തിപ്പഴം കുതിർത്ത് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്.

  • ഫൈബർ അടങ്ങിയ അത്തിപ്പഴം കുതിർത്ത് കഴിക്കുന്നത് ദഹനക്കേടിനെ തടയാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. ഫൈബർ നല്ല അളവിലുള്ളതിനാൽ കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

Also Read: എണ്ണമയമുള്ള ചർമ്മമാണോ? എങ്കിൽ ഇതൊന്ന് പരീക്ഷിക്കം

  • ചർമ്മത്തിന്റെ ആരോഗ്യത്തിനും കരളിന്റെ ആരോഗ്യത്തിനും അത്തിപ്പഴം പതിവായി കുതിർത്ത് കഴിക്കുന്നത് നല്ലതാണ്. ഒമേഗ 6 ഫാറ്റി ആസിഡ്, ഫൈബർ, കാത്സ്യം, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം, വിറ്റാമിൻ കെ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.
  • അത്തിപ്പഴത്തിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഗ്ലൈസമിക് സൂചിക കുറവും ഫൈബർ അടങ്ങിയതുമായ അത്തിപ്പഴം കുതിർത്തത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
  • നാരുകളാൽ സമ്പന്നമായ അത്തിപ്പഴം കുതിർത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ അത്തിപ്പഴം രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
Top