ദിവസവും കഴിച്ചാൽ ​ഗുണങ്ങളേറെ.. അറിയാം മധുരക്കിഴങ്ങിന്റെ ​ഗുണങ്ങൾ

മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും സഹായിക്കും

ദിവസവും കഴിച്ചാൽ ​ഗുണങ്ങളേറെ.. അറിയാം മധുരക്കിഴങ്ങിന്റെ ​ഗുണങ്ങൾ
ദിവസവും കഴിച്ചാൽ ​ഗുണങ്ങളേറെ.. അറിയാം മധുരക്കിഴങ്ങിന്റെ ​ഗുണങ്ങൾ

പേര് പോലെ തന്നെ നല്ല മധുരമുള്ള മധുരക്കിഴങ്ങ് ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ്. മധുരക്കിഴങ്ങില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവയും മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.

മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും സഹായിക്കും. കുട്ടികള്‍ക്ക് വരെ നല്‍കാനുള്ള മികച്ച ഭക്ഷണങ്ങളില്‍ ഒന്നാണിത്. ലോകത്തിന്റെ നാനാഭാഗത്ത് ഇത് സുലഭമായി ലഭിയ്ക്കുന്നു. ഇത് മുളച്ചത് കഴിച്ചാല്‍ ഇതിലെ ഇലയും തണ്ടുമെല്ലാം ചീര പോലെ കറി വച്ച് കഴിയ്ക്കാം. വിറ്റാമിൻ സി, കാൽസ്യം, ബീറ്റാ കരോട്ടിൻ, ഉയർന്ന അളവിലുള്ള സ്ലോ-റിലീസ് കാർബോഹൈഡ്രേറ്റ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

 Baked Sweet Potato

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളള ഒന്നാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളള ഇവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ഇവ പതിവായി കഴിക്കാം. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒന്നാണ് മധുരക്കിഴങ്ങ്. എന്നാല്‍ പലപ്പോഴും മധുരമുള്ളതിനാല്‍ മധുരക്കിഴങ്ങ് പലരും ഒഴിവാക്കാറുണ്ട്. എന്നാല്‍ ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും.

ബിപി നിയന്ത്രിയ്ക്കാന്‍ ഇത് നല്ലതാണ്. മഗ്നീഷ്യം, കാല്‍സ്യം എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിനെ ചെറുക്കാന്‍ ഇതേറെ നല്ലതാണ്. ഇതിലെ കരോട്ടിനോയ്ഡുകളും ആന്തോസയാനിനുകളുമെല്ലാം ഏറെ നല്ലതാണ്. ഇതിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് തീരെ കുറവാണ്.വിറ്റാമിന്‍ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണ്.

Sweet Potato Fries

കലോറിയുടെ അളവ് കുറവായതു കൊണ്ട് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മധുരക്കിഴങ്ങ് കഴിക്കാം. നൂറ് ഗ്രാം മധുരക്കിഴങ്ങില്‍ വെറും 86 കലോറി മാത്രമാണ് ഉള്ളത്. കൂടാതെ പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. നാരുകൾ അഥവാ ഫൈബറിന്റെ സമ്പുഷ്ടമായ ഉറവിടമാണ് മധുരക്കിഴങ്ങ്. വളരെയധികം ജലാംശം അടങ്ങിയ ഒരു പച്ചക്കറിയാണ് മധുരക്കിഴങ്ങ്. ഫൈബർ പോലെ തന്നെ വെള്ളവും വളരെ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുവാൻ സഹായിക്കുന്നു.

Roasted Sweet Potatoes

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളള ഇവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ഇവ പതിവായി കഴിക്കാം. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Top