ക്യുഎസ് ഗ്ലോബല്‍ എം.ബി.എ ആന്‍ഡ് ബിസിനസ് മാസ്‌റ്റേഴ്‌സ് റാങ്കിങ്‌സ് 2025 (QS Global MBA and Business Master’s Rankings 2025) പട്ടിക പ്രസിദ്ധീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സ്റ്റാന്‍ഫോര്‍ഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസ് (ജിഎസ്.ബി) ഒന്നാം സ്ഥാനം നിലനിര്‍ത്തി.
99.8 സ്‌കോറോടെ യൂണിവേഴ്‌സിറ്റി ഓഫ് പെനിസല്‍വാനിയയുടെ വാര്‍ട്ടണ്‍ സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. വിവിധ പ്രോഗ്രാമുകളിലായി 5,000 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. 340 ബിസിനസ് സ്‌കൂളുകളെ വിലയിരുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
99.4 സ്‌കോറോടെ മൂന്നാം സ്ഥാനത്ത് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളാണ്. കേംബ്രിഡ്ജലിലുള്ള എംഐടി സ്ലോയന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റാണ് നാലാം സ്ഥാനത്ത്. എം.എസ്‌സി, എംബിഎ തുടങ്ങിയ കോഴ്‌സുകള്‍ നല്‍കുന്ന ലണ്ടന്‍ ബിസിനസ് സ്‌കൂളാണ് അഞ്ചാം സ്ഥാനത്ത്.
ആറാം സ്ഥാനത്ത് എച്ച്ഇസി പാരീസ്, ഏഴാം സ്ഥാനത്ത് കേംബ്രിഡ്ജ് ജഡജ് ബിസിനസ് സ്‌കൂള്‍, എട്ടാം സ്ഥാനത്ത് കൊളംബിയ ബിസിനസ് സ്‌കൂള്‍, ഒന്‍പതാം സ്ഥാനത്ത് ഐഇ ബിസിനസ് സ്‌കൂള്‍, പത്താം സ്ഥാനത്ത് ഐഇഎസ്ഇ എന്നിങ്ങനെ പോകുന്നു റാങ്കിങ്ങുകള്‍. ലോകത്തിലെ ഏറ്റവും മികച്ച നൂറ് എം.ബി.എ പ്രോഗ്രാമുകളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടസ് ഓഫ് മാനേജ്‌മെന്റ്, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്, ഹൈദരാബാദ് എന്നിവയ്ക്കും സ്ഥാനമുണ്ട്. ഐഐഎം ബാംഗ്ലൂര്‍, ഐഐഎം അഹമ്മദാബാദ്, ഐഐഎം കൊല്‍ക്കത്ത എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ സ്ഥാപനങ്ങള്‍