പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പർപ്പിൾ കാബേജ്. കലോറി കുറവാണെന്നത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് പർപ്പിൾ കാബേജ്. കണ്ണുകൾക്ക് ആരോഗ്യമേകുന്നതു മുതൽ അർബുദം തടയാൻ വരെ കഴിവുള്ളവനാണ് ഈ സുന്ദരൻ കാബേജ്.പർപ്പിൾ കാബേജ് അഥവാ റെഡ് കാബേജ് Brassicaceae കുടുംബത്തിൽപ്പെട്ടതാണ്. പച്ചകാബേജിന്റെ രുചിയിൽനിന്നു തികച്ചും വ്യത്യസ്തമാണ് ഇതിന്റെ രുചി. പോഷ കഗുണങ്ങളിലും മുമ്പനാണിവൻ.
പർപ്പിൾ കാബേജ് വീക്കം കുറയ്ക്കുകയും കാൻസറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ സി, കെ, എ, മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേൺ, കാർബോഹൈഡ്രേറ്റ്, മഗ്നീഷ്യം തുടങ്ങിയവയും പർപ്പിൾ കാബേജിൽ അടങ്ങിയിട്ടുണ്ട്. പോഷകങ്ങൾ നിറഞ്ഞ പർപ്പിൾ കാബേജിൽ ആന്റിഓക്‌സിഡന്റുകളും അവശ്യ വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം സന്തുലിതമാക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. പർപ്പിൾ കാബേജിൽ വിറ്റാമിൻ സി, കെ, കാൽസ്യം, മാംഗനീസ്, സിങ്ക് എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
Also Read: ബ്ലഡ് ഷുഗര്‍ ആണോ വില്ലൻ ? കൈപ്പിടിയിലൊതുക്കാം…
ഒരു കപ്പ് (89 ഗ്രാം) പർപ്പിൾ കാബേജിൽ 28 കാലറി മാത്രമേ ഉള്ളൂ. 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 2 ഗ്രാം ഭക്ഷ്യ നാരുകൾ, 1 ഗ്രാം പ്രോട്ടീൻ, ജീവകം സി, കെ, എ, മാംഗനീസ്, ജീവകം B6, ഫോളേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ, പൊട്ടാസ്യം, കാൽസ്യം, അയൺ, മഗ്നീഷ്യം ഇവയും ഉണ്ട്. പച്ച കാബേജിനേക്കാൾ പത്തിരട്ടി ജീവകം എ പർപ്പിൾ കാബേജിലുണ്ട്. വേവിക്കുന്നതിനെക്കാൾ ഗുണം പച്ചയ്ക്കു കഴിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ സാലഡുകളിൽ ചേർത്ത് കഴിക്കാവുന്നതാണ്. തോരൻ, മെഴുക്കുപുരട്ടി ഇവയൊക്കെ ഉണ്ടാക്കുമ്പോൾ വെള്ളം ചേർക്കാതെ ഉണ്ടാക്കാൻ ശ്രദ്ധിക്കണം. തിളയ്ക്കുമ്പോൾ ഇവയിലെ ജീവകങ്ങളും ധാതുക്കളും നഷ്ടപ്പെടും എന്നതിനാലാണിത്.
പർപ്പിൾ കാബേജിലെ ഡയറ്ററി ഫൈബർ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ (എസ്‌സിഎഫ്‌എ) പോലുള്ള പ്രധാന മൈക്രോബയൽ മെറ്റബോളിറ്റുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുക ചെയ്യുന്നു. നാരുകളാൽ സമ്പുഷ്ടമായ പർപ്പിൾ കാബേജ് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. പർപ്പിൾ കാബേജ് ശരീരത്തിൽ നാരുകൾ കൂടുതലുള്ളതിനാൽ അധിക ഈസ്ട്രജനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. പർപ്പിൾ കാബേജിലെ ജീവകം എ കണ്ണുകൾക്ക് ആരോഗ്യമേകുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. മക്യുലാർ ഡീജനറേഷൻ, തിമിരം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പ്രായമായാലും കണ്ണുകളെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ പർപ്പിൾ കാബേജിലെ പോഷകങ്ങൾ സഹായിക്കും.
Also Read: ഡയറ്റില്‍ അൽപം നെയ്യ് ചേർത്താലോ? അറിയാം ഗുണങ്ങള്‍
പർപ്പിൾ കാബേജിൽ അടങ്ങിയ സംയുക്തങ്ങൾ യുവത്വം നിലനിർത്താൻ സഹായിക്കും. കാബേജിലെ ആന്റി ഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു. ചർമത്തെ ഫ്രഷ് ആയി നിലനിർത്താൻ ഇത് സഹായിക്കും. ജീവകം എയും ചർമത്തെ ആരോഗ്യമുള്ളതാക്കുന്നു. പർപ്പിൾ കാബേജിൽ അടങ്ങിയ സൾഫർ കെരാറ്റിൻ ഉൽപാദനത്തിന് ആവശ്യമാണ്. ആരോഗ്യമുള്ള തലമുടി, നഖങ്ങൾ, ചർമം ഇവയ്ക്കെല്ലാം പിന്നിൽ കെരാറ്റിൻ എന്ന പ്രോട്ടീൻ ആണ്. പർപ്പിൾ കാബേജിൽ ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഉദരത്തിലെ അൾസർ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് ഉത്തമമാണ്. പർപ്പിൾ കാബേജ് ജ്യൂസ് ആക്കി കുടിക്കുന്നത് അൾസർ തടയാൻ നല്ലതാണ്