മുംബൈ: 2024 അവസാനിക്കാനിരിക്കെ ഈ വര്‍ഷം ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമായി സഞ്ജു സാംസണ്. ഇന്ത്യക്ക് വേണ്ടിയും ഐപിഎല്ലിലും കളിച്ച കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് സഞ്ജു ഒന്നാമതായത്. സഞ്ജുവിന് ശരിക്കും ഗുണം ചെയ്തത് അഞ്ച് അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിടെ നേടിയ മൂന്ന് സെഞ്ചുറികളാണ്.
കണക്കുകള്‍ പരിശോധിക്കാം
46.04 ശരാശരിയില്‍ 967 റണ്‍സാണ് സഞ്ജു നേടിയത്. സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി ആരംഭിക്കാനിരിക്കെ സഞ്ജുവിന് അനായാസം നാലക്കം കടക്കാം. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നേടിയ രണ്ട് സെഞ്ചുറിയും ബംഗ്ലാദേശിനെതിരെ അവസാന ടി20യില്‍ നേടിയ സെഞ്ചുറിയും സഞ്ജുവിന്റെ ഗ്രാഫ് ഉയര്‍ത്തി. 921 റണ്‍സുമായി വിരാട് കോലി രണ്ടാം സ്ഥാനത്ത്. ടി20 ലോകകപ്പിന് ശേഷം വിരമിച്ച കോലിയുടെ ശരാശരി 41.86 ആണ്. ഇന്ത്യയുടെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ മൂന്നാം സ്ഥാനത്ത്. 874 റണ്‍സ് നേടിയ അഭിഷേകിന്റെ ശരാശരി 29.13.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയ തിലക് വര്‍മ നാലാം സ്ഥാനത്ത്. 52.43 ശരാശരിയില്‍ 839 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിനും ഇന്ത്യന്‍ ടീമിനും വേണ്ടി തിലക് അടിച്ചെടുത്തത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് അഞ്ചാമത്. സമ്പാദ്യം 36.13 ശരാശരിയില്‍ 795 റണ്‍സ്.