കാലിക്കറ്റ് യുസിയിൽ എം.പി.എഡ് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിൽ വരുന്ന സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജുക്കേഷന്‍, ഗവ. കോളജ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ എന്നിവിടങ്ങളിലേക്കുള്ള എം.പി.എഡ് പ്രവേശനം നവംബർ 18ന് സര്‍വകലാശാല കായികപഠനവകുപ്പ് സെമിനാര്‍ ഹാളില്‍ നടക്കും. CUCAT 2024 റാങ്ക് പട്ടികയിലുള്‍പ്പെട്ടവര്‍ രാവിലെ 10ന് സംവരണം തെളിയിക്കുന്നത് ഉള്‍പ്പെടെയുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകൾ സഹിതം രക്ഷിതാക്കള്‍ക്കൊപ്പം ഹാജരാകണം. ഫോണ്‍: 9895370282, 8301844612.
പരീക്ഷ
ബി.ആര്‍ക് അഞ്ചാം സെമസ്റ്റര്‍ (2022 പ്രവേശനം, 2017 മുതല്‍ 2021 വരെ പ്രവേശനം) റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024 പരീക്ഷകളും 2015, 2016 പ്രവേശനം നവംബര്‍ 2024 സപ്ലിമെന്ററി പരീക്ഷകളും പുതുക്കിയ ടൈംടേബിൾ പ്രകാരം നവംബർ 18ന് തുടങ്ങും.
ആറിന് പ്രത്യേക പരീക്ഷ
എന്‍.സി.സി-എന്‍.എസ്.എസ് ക്യാമ്പുകള്‍, കല-കായിക മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുത്തതിനാൽ മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.എസ് സി, ബി.സി.എ നവംബര്‍ 2023, ബി.കോം, ബി.ബി.എ നവംബര്‍ 2023, നവംബര്‍ 2022 റെഗുലര്‍ പരീക്ഷകള്‍ എഴുതാന്‍ കഴിയാതിരുന്നവര്ക്കായുള്ള പ്രത്യേക പരീക്ഷ ഡിസംബര്‍ ആറിന് തുടങ്ങും. പരീക്ഷകേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാല കാമ്പസ്. അര്‍ഹരായ വിദ്യാര്‍ഥികളുടെ പട്ടികയും സമയക്രമവും വെബ്സൈറ്റില്‍ ലഭ്യമാണ്.
Also Read:സി.ബി.ഐയിൽ അസിസ്റ്റന്റ് പ്രോഗ്രാമറാകാം
കണ്ണൂർ ഗെസ്റ്റ് ലെക്ചറർ: വാക് ഇൻ ഇന്റർവ്യൂ
ഗെസ്റ്റ് ലെക്ചറർമാരെ നിയമിക്കുന്നതിന് പാനൽ തയാറാക്കുന്നതിനായി സർവകലാശാലയുടെ കീഴിലുള്ള ധർമശാല ടീച്ചർ എജുക്കേഷൻ സെന്ററിൽ ഫിസിക്കൽ എജുക്കേഷൻ വിഷയത്തിലും കാസർകോട് ടീച്ചർ എജുക്കേഷൻ സെന്ററിൽ ഫിസിക്കൽ സയൻസ്, ഫിസിക്കൽ എജുക്കേഷൻ, ജനറൽ എജുക്കേഷൻ വിഷയങ്ങളിലും വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ 18ന് രാവിലെ 10ന് താവക്കര കാമ്പസിൽ ഹാജരാകണം.
ടൈംടേബിൾ
പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ എം.കോം (നവംബർ 2023) പരീക്ഷകളുടെ ടൈം ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
എ.ബി.സി ഐ.ഡി സമർപ്പിക്കണം
2021 വർഷം മുതൽ പ്രവേശനം നേടിയ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ വിദ്യാർഥികൾ അവരുടെ എ.ബി.സി ഐ.ഡി സംബന്ധിച്ച വിശദാംശങ്ങൾ തങ്ങളുടെ പഠന വകുപ്പുകളിൽ 15നകം നിർബന്ധമായും സമർപ്പിക്കണം. വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Also Read: പുതിയ പി.എസ്.സി അറിയിപ്പുകൾ
എം.ജിയിൽ അപേക്ഷ നാളെ വരെ
കോട്ടയം: എം.ജി സര്‍വകലാശാലയുടെ കീഴിൽ സെന്റ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് വെള്ളിയാഴ്ച വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: cdoe.mgu.ac.in. ഫോണ്‍: 85478 52326