കാലിക്കറ്റ് യുസിയിൽ പരീക്ഷ മാറ്റി
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ നവംബര്‍ 20ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2000 സ്കീം – 2000 മുതല്‍ 2003 വരെ പ്രവേശനം), പാര്‍ട്ട്ടൈം ബി.ടെക്. (2000 മുതല്‍ 2008 പ്രവേശനം, 2000 സ്കീം) ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2022, ഒന്നും രണ്ടും ബി.ടെക്. (2014 സ്കീം 2014 പ്രവേശനം) ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷകള്‍ നവംബർ 29ലേക്കു മാറ്റി.
ഒക്ടോബര്‍ 11ന് നടത്തേണ്ടിയിരുന്ന വിദൂരവിഭാഗം അവസാനവര്‍ഷ എം.എ ഹിസ്റ്ററി ഏപ്രില്‍ 2022 (1996 മുതല്‍ 2007 വരെ പ്രവേശനം), ഒന്നാം വര്‍ഷ ബി.എസ് സി മെഡിക്കല്‍ മൈക്രോബയോളജി സെപ്റ്റംബര്‍ 2023 (2000 മുതല്‍ 2011 വരെ പ്രവേശനം) ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ എന്നിവ നവംബര്‍ 28ന് നടത്തും. സമയം 1.30 മുതല്‍ 4.30 വരെ.
പരീക്ഷ
വരാനിരിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എ, എം.എസ് സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എം.ടി.ടി.എം, എം.ബി.ഇ, എം.ടി.എച്ച്.എം എം.എച്ച്.എം റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024, എം.എ ബിസിനസ് ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം.എസ് സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024, ഒന്നാം സെമസ്റ്റര്‍ എം.എസ് സി ഹെൽത്ത് ആൻഡ് യോഗ തെറപ്പി റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024, വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ എം.എ, എം.എസ് സി, എം.കോം സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2024, നവംബര്‍ 2023 പരീക്ഷകള്‍ 2025 ജനുവരി ഒന്നിന് തുടങ്ങും.
Also Read : ഡിഗ്രി അഡ്മിഷൻ; സ്റ്റഡി ഇന്‍ ഇന്ത്യ കൗൺസലിങ് മീറ്റ് നടക്കും
കണ്ണൂർ യുസി: ഹാൾടിക്കറ്റ്
കണ്ണൂർ: കണ്ണൂർ, മഹാത്മാഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എം.എസ് സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) എം.എസ് സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി) എന്നിവയുടെ നാലാം സെമസ്റ്റർ (സി.എസ്.എസ്-റെഗുലർ) മേയ് 2024 പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
നവംബർ 25ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി (നവംബർ 2024) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷകൾ
എം.എസ് സി കമ്പ്യൂട്ടർ സയൻസ് /എം.എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി) മൂന്നാം സെമസ്റ്റർ ഒക്ടോബർ 2024 പ്രായോഗിക പരീക്ഷകൾ നവംബർ 18 മുതൽ 21വരെ അതത് കോളജുകളിൽ നടക്കും.
Also Read : പ്രതിഷേധം ഫലം കണ്ടു; യുപിയില്‍ RO,ARO പരീക്ഷകള്‍ ഒറ്റദിവസം കൊണ്ട് നടത്താന്‍ തീരുമാനിച്ച് പിഎസ്സി
എം.ജി യുസിയിൽ പരീക്ഷക്ക് അപേക്ഷിക്കാം
കോട്ടയം: ബാച്ച്ലര് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ഒന്നാം സെമസ്റ്റര്‍ (2024 അഡ്മിഷന് റെഗുലര്‍, 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി പുതിയ സ്കീം) പരീക്ഷ ഡിസംബര്‍ മൂന്ന് മുതല്‍ നടക്കും. നവംബര്‍ 18 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 19 വരെയും നിലവിൽ അപേക്ഷ സ്വീകരിക്കും.