പരീക്ഷാഫലം
കോട്ടയം: പി.ജി.സി.എസ്.എസ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ബയോ ഇന്‍ഫര്‍മാറ്റിക്സ് രണ്ടാം സെമസ്റ്റര്‍, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ സ്പേസ് സയന്‍സ് (2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസടച്ച് നവംബര്‍ 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍ ലഭ്യമാണ്.
പി.ജി.സി.എസ്.എസ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ബയോ നാനോടെക്നോളജി രണ്ടാം സെമസ്റ്റര്‍ (2023 അഡ്മിഷന് റെഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 29 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ് .
പി.ജി.സി.എസ്.എസ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ രണ്ടാം സെമസ്റ്റര്‍ (2023 അഡ്മിഷന് റെഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാവുന്നതാണ്.
Also Read : അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല; സീറ്റ് നികത്താനാകാതെ സർക്കാർ
പരീക്ഷ അപേക്ഷ
ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ ലേണിങ് ഡിസെബിലിറ്റി ഒന്നാം സെമസ്റ്റര്‍, ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (2024 അഡ്മിഷന് റെഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2019 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) പരീക്ഷക്ക് നവംബര്‍ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാവുന്നതാണ്. ഫൈനോടുകൂടി നവംബര്‍ 26 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 27 വരെയും അപേക്ഷ സ്വീകരിക്കും.
ബി.എഡ് സ്പെഷല്‍ എജുക്കേഷന്‍ ഇന്റലക്ച്വല്‍ ഡിസെബിലിറ്റി, ലേണിങ് ഡിസെബിലിറ്റി മൂന്നാം സെമസ്റ്റര്‍ (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2019 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) പരീക്ഷക്ക് നവംബര്‍ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 26 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 27 വരെയും നിലവിൽ അപേക്ഷ സ്വീകരിക്കും.
Also Read : യു.കെ സർവകലാശാലകളോട് ‘നോ’ പറഞ്ഞ് ഇന്ത്യൻ വിദ്യാർഥികൾ
എം.എസ്സി മെഡിക്കല്‍ ഡോക്യുമെന്റേഷന് നാലാം സെമസ്റ്റര്‍ (2022 അഡ്മിഷന് റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2018 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ ഒമ്പതിന് ആരംഭിക്കും. നവംബര്‍ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 26 വരെയും സൂപ്പര്‍ ഫൈനോടുകൂടി 27 വരെയും അപേക്ഷ സ്വീകരിക്കുന്നതാണ്.
പരീക്ഷാകേന്ദ്രം
പ്രൈവറ്റ് രജിസ്ട്രേഷന് മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.കോം 19ന് ആരംഭിക്കുന്ന (സി.ബി.സി.എസ് 2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് മേഴ്സി ചാന്‍സ്) പരീക്ഷക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചു.