എം.ജിയിൽ പ്രാക്ടിക്കല്‍
കോട്ടയം: ഐ.എം.സി.എ എട്ടാം സെമസ്റ്റര്‍ (2020 അഡ്മിഷന് റെഗുലര്‍, 2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി), എട്ടാം സെമസ്റ്റര്‍ ഡി.ഡി.എം.സി.എ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് ഓക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ മൂന്ന് മുതല്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
സമയപരിധി നീട്ടി
എം.ബി.എ മൂന്നാം സെമസ്റ്റര്‍ (2023 അഡ്മിഷന് റെഗുലര്‍, 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019, 2020 അഡ്മിഷനുകള്‍ ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. നവംബര്‍ 22 വരെ ഫൈനില്ലാതെയും ഫൈനോടുകൂടി നവംബര്‍ 23 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 25 വരെയും അപേക്ഷിക്കാം.
പ്രൊജക്റ്റ്
ഇന്റഗ്രേറ്റഡ് എം.എ. ഇംഗ്ലീഷ് ആറാം സെമസ്റ്റര്‍ (2021 അഡ്മിഷന് റെഗുലര്‍, 2020 അഡ്മിഷന് ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും ഓഗസ്റ്റ് 2024)ന്റെ മിനി പ്രൊജക്റ്റ് പരീക്ഷകള്‍ നവംബര്‍ 25ന് നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.
Also Read :വിഷവായു: ജാമിഅയിലും ജെ.എൻ.യുവിലും ക്ലാസുകൾ ഓൺലൈനാക്കി
ഹ്രസ്വകാല പ്രോഗ്രാം
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് നടത്തുന്ന ഹൃസ്വകാല പ്രോഗ്രാമായ പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇന്‍സ്ട്രമെന്റല്‍ മെത്തേഡ്സ് ഓഫ് കെമിക്കല്‍ അനാലിസിസിന് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത ഡിഗ്രിയാണ്. വെബ് സൈറ്റ്: www.dasp.mgu.ac.in ഫോണ്‍: 8078786798.
പരീക്ഷക്ക് അപേക്ഷിക്കാം
എം.സി.എ ഒന്നാം സെമസ്റ്റര്‍ (2024 അഡ്മിഷന് റെഗുലര്‍, 2021 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2020 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ മൂന്നു മുതല്‍ നടക്കും. ഫൈനില്ലാതെ ഡിസംബര്‍ 16 വരെയും ഫൈനോടുകൂടി ഡിസംബര്‍ 18 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഡിസംബര്‍ 19 വരെയും അപേക്ഷ സ്വീകരിക്കുന്നതാണ്.