അറിയാം സ​ര്‍വ​ക​ലാ​ശാ​ല​ വാർത്തകൾ

ന​വം​ബ​ര്‍ 25ന് ​ആ​രം​ഭി​ക്കു​ന്ന കേ​ര​ള ആ​രോ​ഗ്യ സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം വ​ര്‍ഷ ബാ​ച്ചി​ല​ര്‍ ഓ​ഫ് ഒ​ക്യു​പേ​ഷ​ന​ല്‍ തെ​റ​പ്പി റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് നാ​ലു വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അറിയാം സ​ര്‍വ​ക​ലാ​ശാ​ല​ വാർത്തകൾ
അറിയാം സ​ര്‍വ​ക​ലാ​ശാ​ല​ വാർത്തകൾ

കാലിക്കറ്റ്

എം.​എ​ഡ് പ്ര​വേ​ശ​നത്തിനുള്ള ര​ണ്ടാം അ​ലോ​ട്ട്മെ​ന്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല 2024-25 അ​ധ്യ​യ​ന​വ​ര്‍ഷ​ത്തെ ഏ​ക​ജാ​ല​ക സം​വി​ധാ​നം മു​ഖേ​ന​യു​ള്ള എം.​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന്റെ ര​ണ്ടാം ഘട്ട അ​ലോ​ട്ട്മെ​ന്റ് ആണ് പ്ര​സി​ദ്ധീ​ക​രി​ച്ചത്. നിലവിൽ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​വ​ർ ഒ​ക്ടോ​ബ​ർ 16ന് ​വൈ​കീ​ട്ട് മൂ​ന്നി​നു​മു​മ്പ് മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ച്ച് അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച കോ​ള​ജി​ൽ സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. മാ​ൻ​ഡേ​റ്റ​റി ഫീ​സ്: എ​സ്.​സി/​എ​സ്.​ടി/​ഒ.​ഇ.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് 135 രൂ​പ, മ​റ്റു​ള്ള​വ​ർ​ക്ക് 540 രൂ​പ. മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ച്ച് പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്റ് ന​ഷ്ട​പ്പെ​ടും. തു​ട​ർ​പ്ര​വേ​ശ​ന​ത്തി​ന് ഇ​വ​രെ പ​രി​ഗ​ണി​ക്കി​ല്ല. ല​ഭി​ച്ച ഓ​പ്ഷ​നി​ല്‍ തൃ​പ്ത​രാ​യ​വ​ര്‍ എ​ല്ലാ ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ളും കാ​ന്‍സ​ല്‍ ചെ​യ്ത് അ​ഡ്മി​റ്റ് കാ​ര്‍ഡ് സ​ഹി​തം സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. ഹ​യ​ര്‍ ഓ​പ്ഷ​ന്‍ നി​ല​നി​ര്‍ത്തു​ന്ന​വ​രെ ര​ണ്ടാം അ​ലോ​ട്ട്മെ​ന്റി​നു​ശേ​ഷ​മു​ണ്ടാ​കു​ന്ന ഒ​ഴി​വി​ലേ​ക്ക് പ​രി​ഗ​ണി​ക്കും. സ്ഥി​ര​പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ​ക്ക് ടി.​സി ഒ​ഴി​കെ​യു​ള്ള എ​ല്ലാ അ​സ്സ​ല്‍ രേ​ഖ​ക​ളും പ്ര​വേ​ശ​ന ദി​വ​സം​ത​ന്നെ തി​രി​ച്ചു​വാ​ങ്ങാം. ഫോ​ണ്‍: 0494 2407017, 2407016, 2660600. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ https://admission.uoc.ac.in/.

Also Read : മദ്രസകൾ നിർത്തുന്നു?

പ​രീ​ക്ഷ​ഫ​ലം

പി.​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടി​സ് ഇ​ൻ ഹി​ന്ദി 2023 പ്ര​വേ​ശ​നം നേടിയവരുടെ ജ​നു​വ​രി 2024 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 23 വ​രെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ (CCSS – 2021 & 2023 പ്ര​വേ​ശ​നം) എം.​എ അ​റ​ബി​ക് ഏ​പ്രി​ൽ 2024 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം.​എ ഇ​ക്ക​ണോ​മി​ക്സ് സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. 25 വ​രെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ (2024 പ്ര​വേ​ശ​നം) അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെക്ക് സി.​യു.​എ​ഫ്.​വൈ.​യു.​ജി.​പി ന​വം​ബ​ർ 2024 റെ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 24 വ​രെ​യും 240 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം. 16 മു​ത​ൽ ലി​ങ്ക് ല​ഭ്യ​മാ​കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

എം.​എ മ​ൾ​ട്ടി​മീ​ഡി​യ, അ​റ​ബി​ക്, വി​ദൂ​ര വി​ഭാ​ഗം എന്നിവയുടെ നാ​ലാം സെ​മ​സ്റ്റ​ർ, ഒപ്പം എം.​എ മ​ല​യാ​ളം, സാ​ൻ​സ്ക്രി​റ്റ് സാ​ഹി​ത്യ സ്പെ​ഷ​ൽ, സാ​ൻ​സ്ക്രി​റ്റ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (ജ​ന​റ​ൽ), ഹി​സ്റ്റ​റി, ഇം​ഗ്ലീ​ഷ്, ഫി​ലോ​സ​ഫി ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

Also Read : ‘സൂപ്പര്‍സ്റ്റാര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ’ തേടി ​ഗൂ​ഗിൾ

ആരോഗ്യസ​ര്‍വ​ക​ലാ​ശാ​ലയിലേക്ക് പ​രീ​ക്ഷ​ അ​പേ​ക്ഷ ക്ഷണിച്ചു

തൃ​ശൂ​ര്‍: ന​വം​ബ​ര്‍ 25ന് ​ആ​രം​ഭി​ക്കു​ന്ന കേ​ര​ള ആ​രോ​ഗ്യ സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം വ​ര്‍ഷ ബാ​ച്ചി​ല​ര്‍ ഓ​ഫ് ഒ​ക്യു​പേ​ഷ​ന​ല്‍ തെ​റ​പ്പി റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് നാ​ലു വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഒ​രു ചോ​ദ്യ​പേ​പ്പ​റി​ന് 120 രൂ​പ നി​ര​ക്കി​ല്‍ ഫൈ​നോ​ടു​കൂ​ടി ആ​റു വ​രെ​യും 335 രൂ​പ നി​ര​ക്കി​ല്‍ സൂ​പ്പ​ര്‍ഫൈ​നോ​ടു​കൂ​ടി എ​ട്ടു വ​രെ​യും അ​പേ​ക്ഷി​ക്കാം.

ന​വം​ബ​ര്‍ 26ന് ​തുടങ്ങുന്ന നാ​ലാം വ​ര്‍ഷ ബാ​ച്ചി​ല​ർ ഓ​ഫ് ഒ​ക്യു​പേ​ഷ​ന​ല്‍ തെ​റ​പ്പി റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് അ​ഞ്ചു വ​രെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 120 രൂ​പ നി​ര​ക്കി​ല്‍ ഒ​രു ചോ​ദ്യ​പേ​പ്പ​റി​ന് ഫൈ​നോ​ടു​കൂ​ടി ആ​റു വ​രെ​യും 335 രൂ​പ നി​ര​ക്കി​ല്‍ സൂ​പ്പ​ര്‍ഫൈ​നോ​ടു​കൂ​ടി ഏ​ഴു വ​രെ​യും അ​പേ​ക്ഷി​ക്കാം.

Top