എം.ജി യൂണിവേഴ്സിറ്റി
പരീക്ഷ ഫലം
കോട്ടയം: ഐ.എം.സി.എ പത്താം സെമസ്റ്റര്‍ (2019 അഡ്മിഷനുകള്‍ റെഗുലര്‍, 2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഡി.ഡി.എം.സി.എ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍, മേഴ്സി ചാന്‍സ് ജൂലൈ 2024) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
എം.ബി.എ രണ്ടാം സെമസ്റ്റര്‍ (2023 അഡ്മിഷന് റെഗുലര്‍, 2017, 2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ് ജൂണ്‍ 2024) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
വൈവ വോസി
ബി.ബി.എ സി.ബി.സി.എസ്.എസ് ആറാം സെമസ്റ്റര്‍ (2009 മുതല്‍ 2012 വരെ അഡ്മിഷനുകള്‍ ഇംപ്രൂവ്മെന്റും മേഴ്സി ചാന്‍സും ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷന്‍ വൈവ വോസി പരീക്ഷകള്‍ ഒക്ടോബര്‍ 21ന് മട്ടാഞ്ചേരി എസ്.ആർ.ബി.സി ഗുജറാത്തി ഗവ.കോളജില്‍ നടക്കും.
Also Read: പൊതുവിദ്യാലയങ്ങളില്‍ ഇനി ‘ക്രിയേറ്റീവ് ‘ക്ലാസ് മുറികള്‍
ഡിമെന്‍ഷ്യ കെയര്‍ കോഴ്സുകള്‍
പാലാ ഡിമെന്‍ഷ്യ കെയറും ഇന്റര്‍യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസും സംയുക്തമായി നടത്തുന്ന ഡിമെന്‍ഷ്യ കെയര്‍ ആൻഡ് കൗണ്‍സലിങ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫോണ്‍: 9288757184.
അപേക്ഷ ക്ഷണിച്ചു
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ യോഗ കോഴ്സുകളിലേക്കും, സെന്റർ ഫോര്‍ യോഗ ആൻഡ് നാചുറോപതിയില്‍ ഡിപ്ലോമ ഇന്‍ യോഗ ആൻഡ് നാചുറല്‍ ലിവിങ്, അപേക്ഷ ക്ഷണിച്ചു.
Also Read: പ്രമുഖ സംരംഭം നോൺ-എക്സിക്യൂട്ടിവുകളെ തേടുന്നു
അപേക്ഷ നവംബര്‍ 15 വരെ സ്വീകരിക്കും. വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.