CMDRF

സർവകലാശാല വാർത്തകൾ അറിയാം

16 യു.ജി. പ്രോഗ്രാമുകളും 12 പി.ജി പ്രോഗ്രാമുകളുമാണുള്ളത്.

സർവകലാശാല വാർത്തകൾ അറിയാം
സർവകലാശാല വാർത്തകൾ അറിയാം

കൊല്ലം: 2024-25 അധ്യയനവർഷത്തെ യു.ജി, പി.ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല. നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. 16 യു.ജി. പ്രോഗ്രാമുകളും 12 പി.ജി പ്രോഗ്രാമുകളുമാണുള്ളത്. ഇതിൽ ആറ് പ്രോഗ്രാമുകൾ നാലുവർഷ ബിരുദഘടനയിലാണ്.

നാലുവർഷ ഓണേഴ്‌സ് ബിരുദത്തിന് ചേരുന്നവർക്ക് മൂന്നുവർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടുകൂടി എക്‌സിറ്റ് ഓപ്ഷൻ നൽകും. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് മാതൃകയിലാണ് ക്ലാസുകൾ.

Also Read: അൽജാമിഅഃ അൽ ഇസ്‌ലാമിയ ഇംഗ്ലീഷ് – അറബിക് പി.ജി ഡിപ്ലോമ ട്രാന്‍സ്‌ലേഷന്‍ കോഴ്‌സ് പരീക്ഷ ഫലം

മിനിമം യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഉപരിപഠനം നടത്താം. ടി.സി. നിർബന്ധമല്ല. നിലവിൽ ഒരു അക്കാദമിക് പ്രോഗ്രാം ചെയ്യുന്നവർക്കും യൂണിവേഴ്‌സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേസമയം പഠിക്കാൻ സാധിക്കും.

Top