എം.ജി യൂണിവേഴ്സിറ്റി
പരീക്ഷാ ഫലം
മെഡിക്കല്‍ മൈക്രോബയോളജി മൂന്നാം വര്‍ഷ ബി എസ് സി (2008 മുതല്‍ 2014 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് മാര്‍ച്ച് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും വേണ്ടി നിശ്ചിത ഫീസ് അടച്ച് നവംബര്‍ എട്ടു വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക.
എംഎ പൊളിറ്റിക്കല്‍ സയന്‍സ് പ്രൈവറ്റ് മൂന്നും നാലും സെമസ്റ്റര്‍ (2022 അഡ്മിഷന് റെഗലുര്, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മെയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് കൊണ്ട് നവംബര്‍ എട്ടു വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
ഇന്റഗ്രേറ്റഡ് മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഒന്നാം സെമസ്റ്റര്‍ (2023 അഡ്മിഷന് റെഗലുര്, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മാര്‍ച്ച് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നിശ്ചിത ഫീസ് അടച്ച് പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നവംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
Also Read : ബാച്ചിലർ ഇൻ പ്രൊസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് ഡിഗ്രി കോഴ്സ് കേരളത്തിലും
പ്രൈവറ്റ് എംഎ സംസ്ക്യത സ്പെഷല്‍ ന്യായ,സാഹിത്യ, വേദാന്ത, വ്യാകരണ മൂന്നും നാലും സെമസ്റ്റര്‍ (2022 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി മെയ് 2024) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ഇന്‍ ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റ് രണ്ടാം സെമസ്റ്റര്‍ (2023 അഡ്മിഷന് റെഗുലർ, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ് 2021, 2022 അഡ്മിഷനുകള്‍ സപ്ലിമെന്ററി) മാസ്റ്റര്‍ ഓഫ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് 2019, 2020 അഡ്മിഷനുകള്‍ സപ്ലിമെന്റ്റി, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ 11 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
Also Read : ഡോക്ടർമാരെ ഇതിലേ..കേന്ദ്ര പൊലീസ് സേനകൾക്ക് നിങ്ങളെ വേണം
പരീക്ഷ അപേക്ഷ
ബി.എസ്.സി നഴ്സിംഗ് ഒന്നു മുതല്‍ മൂന്നു വരെ വര്‍ഷ (2016 അഡ്മിഷന് സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് നവംബര്‍ 14 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 15 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 16 വരെയും നിലവിൽ അപേക്ഷ സ്വീകരിക്കും.
നെറ്റ്, ജെ.ആര്.എഫ് പരീക്ഷാ പരിശീലനം
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മാനവിക വിഷയങ്ങള്‍ക്കായുള്ള യു.ജി.സി-നെറ്റ്, ജെ.ആര്.എഫ് പരീക്ഷയുടെ ജനറല്‍ പേപ്പറിന്റെ തീവ്രപരിശീലന പരിപാടി ആരംഭിക്കുന്നു. കോഴ്സ് ഫീസ് 2500 രൂപയാണ്. പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസ് 50 ശതമാനം ഇളവുണ്ട്. താല്പര്യമുള്ളവര് ഓഫീസില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 0481-2731025
Also Read : ബി.ഫാം പ്രവേശനത്തിന് സ്പോട്ട് അലോട്ട്മെന്റ്
പ്രാക്ടിക്കല്‍
ഇന്റഗ്രേറ്റഡ് എംഎസ്സി പ്രോഗ്രാം ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്- ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് മെഷീന് ലേണിംഗ് ആറാം സെമസ്റ്റര്‍ , ഡാറ്റാ സയന്‍സ് (2021 അഡ്മിഷന് റെഗുലര്‍, 2020 അഡ്മിഷന് സപ്ലിമെന്ററി ആഗസ്റ്റ് 2024) പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ അഞ്ചു മുതല്‍ നട്ക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.
സിബിസിഎസ്എസ് (2013 മുതല്‍ 2016 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് മെയ് 2024) ആറാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ നാലിന് മാന്നാനം, കെ.ഇ കോളേജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.