കാലിക്കറ്റ് യു.സി
പരീക്ഷ മാറ്റി
തേഞ്ഞിപ്പലം: അഞ്ചാം സെമസ്റ്റർ നവംബർ 12 മുതൽ നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകൾ/പ്രൈവറ്റ് രജിസ്ട്രേഷൻ/സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ വിദ്യാർഥികൾക്കുള്ള (CBCSS-UG – 2019 പ്രവേശനം മുതൽ) ബി.കോം, ബി.ബി.എ, ബി.എ, ബി.എസ് സി, അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ (സ്പെഷൽ പരീക്ഷകൾ ഉൾപ്പെടെ) പുനഃക്രമീകരിച്ചത് പ്രകാരം യഥാക്രമം നവംബർ 26 മുതൽ തുടങ്ങും. അതേസമയം നവംബർ അഞ്ച് മുതൽ 11 വരെ നടത്താൻ നിശ്ചയിച്ച അഞ്ചാം സെമസ്റ്റർ പരീക്ഷകൾക്കും പരീക്ഷ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല. സമയക്രമം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അഫിലിയേറ്റഡ് കോളജുകളിലെയും സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷനിലെയും വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ (CBCSS-PG-2019 സ്കീം) നവംബർ 25ന് തുടങ്ങാനിരുന്ന വിവിധ പി.ജി. നവംബർ 2024, നവംബർ 2023-റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളും മൂന്നാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.എസ് സി. ഹെൽത്ത് ആൻഡ് യോഗ തെറാപ്പി ഡിസംബർ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷയും മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകൾ പുനഃക്രമീകരിച്ചത് പ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും.
Also Read : 2025 ജെ.ഇ.ഇ മെയിൻ: ആദ്യ സെഷൻ ജനുവരി 22 മുതൽ 31 വരെ
നവംബർ എട്ടിന് തുടങ്ങാനിരുന്ന സർവകലാശാല പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ (CCSS-PG-2021 പ്രവേശനം മുതൽ) എം.എ, എം.എസ് സി, എം.കോം, എം.ബി.എ, എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, മാസ്റ്റർ ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ, എം.ടി.എ, എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി, ഫിസിക്സ് (നാനോ സയൻസ്), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2024 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 25ലേക്ക് മാറ്റി.
പരീക്ഷ
(2016 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് ബി.പി.എഡ്. രണ്ടാം വർഷ ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം നവംബർ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ ലഭ്യമാണ്.