പരീക്ഷ അപേക്ഷ
കോട്ടയം: ഐ.എം.സി.എ രണ്ടാം സെമസ്റ്റര്‍ (2023 അഡ്മിഷന് റെഗുലര്‍, 2017 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) രണ്ടാം സെമസ്റ്റര്‍ ഡി.ഡി.എം.സി.എ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷക്ക് ഒക്ടോബര്‍ 14 വരെ ഫീസടച്ച് അപേക്ഷ നല്‍കാം.
ത്രിവത്സര യൂനിറ്ററി എല്‍എല്‍.ബി നാലാം സെമസ്റ്റര്‍ (2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, എല്‍എല്‍.ബി ത്രിവത്സര 2017 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2016 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2015 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്-അഫിലിയേറ്റഡ് കോളജുകള്‍) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ ഒമ്പതുവരെ ഫീസ് അടച്ച് അപേക്ഷിക്കാം.
എം.എ, എം.എസ്സി ഒന്നാം സെമസ്റ്റര്‍ എം.കോം, എം.സി.ജെ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.എ ആന്‍ഡ് എം.ടി.ടി.എം (സി.എസ്.എസ് 2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
Also Read: പുതിയ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്
പരീക്ഷ മാറ്റിവെച്ചു
നാലാം സെമസ്റ്റര്‍ ത്രിവത്സര യൂനിറ്ററി എല്‍എല്‍.ബി ഒക്ടോബര്‍ 22ന് നടത്താന്‍ നിശ്ചയിച്ചിരുന്ന (2021 അഡ്മിഷന് െറഗുലര്‍, 2018 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷ നവംബര്‍ അഞ്ചിലേക്ക് മാറ്റി. ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
പി.ജി പ്രവേശന തീയതി നീട്ടി
കണ്ണൂർ: ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ സർവകലാശാല പഠനവകുപ്പുകൾ/ സെന്ററുകൾ, അഫിലിയേറ്റഡ് കോളജുകൾ എന്നിവിടങ്ങളിലെ പ്രവേശനം നേടുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 10വരെ നീട്ടി. പ്രവേശനം ആഗ്രഹിക്കുന്നവർ പ്രസ്തുത സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടണം.
Also Read: ബി.എസ്സി. നഴ്സിങ് ; പ്രവേശന കട്ട്ഓഫ് മാര്‍ക്കില്‍ കുതിച്ചുകയറ്റം
പി.എച്ച്.ഡി പ്രവേശനം
പി.എച്ച്.ഡി പ്രവേശനത്തിനായി കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും അപേക്ഷ ക്ഷണിച്ചു. സർവകലാശാല വെബ്സൈറ്റിൽ ഒക്ടോബർ 19വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അഭിമുഖത്തിന്റെ തീയതി പിന്നീട് അറിയിക്കും. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.