വരുമാനത്തില്‍ പുതിയ നേട്ടം സ്വന്തമാക്കി കൊച്ചി വിമാനത്താവളം

2022-23സാമ്പത്തിക വര്‍ഷത്തില്‍ 770.9 കോടി രൂപയായിരുന്നു വരുമാനം.

വരുമാനത്തില്‍ പുതിയ നേട്ടം സ്വന്തമാക്കി കൊച്ചി വിമാനത്താവളം
വരുമാനത്തില്‍ പുതിയ നേട്ടം സ്വന്തമാക്കി കൊച്ചി വിമാനത്താവളം

കൊച്ചി: 2023-24 സാമ്പത്തിക വര്‍ഷം 1014 കോടി വരുമാനം നേടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. മുന്‍ വര്‍ഷത്തെ 770.9 കോടി രൂപയുടെ വരുമാനമെന്ന നേട്ടമാണ് ഇക്കഴിഞ്ഞ സാമ്പത്തിക കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അഥവാ സിയാല്‍ മറികടന്നത്. 2022-23സാമ്പത്തിക വര്‍ഷത്തില്‍ 770.9 കോടി രൂപയായിരുന്നു വരുമാനം.

ഇതാണിപ്പോള്‍ 1000 കോടിയും കടന്ന് 1014 കോടിയിലെത്തി നില്‍ക്കുന്നത്. 1014 കോടി രൂപയാണ് മൊത്തവരുമാനം. അറ്റാദായം 412.58 കോടി രൂപയുമാണ്. വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 31.6 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടുതല്‍ വികസനപദ്ധതികളുമായി യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനും സൗകര്യങ്ങളൊരുക്കാനും ഒരുങ്ങുകയാണ് സിയാല്‍.

രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്നും ഒട്ടേറെ വികസന പരിഷ്‌കരണപദ്ധതികളാണ് നടപ്പിലാക്കുന്നത്. അന്താരാഷ്ട്ര ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര ടെര്‍മിനലിന്റെ വലിപ്പം കൂട്ടുന്നതും പരിഗണിക്കുന്നു. 150 കോടിയിലധികം ചെലവിട്ട് വാണിജ്യമേഖല അഥമാ കൊമേഴ്‌സ്യല്‍ സോണ്‍ ഒരുക്കാനും പദ്ധതിയുണ്ട്.

Top