CMDRF

രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ചുമായി കൊച്ചി വിമാനത്താവളം

കുറഞ്ഞ ചിലവില്‍ ആഡംബര സൗകര്യം എന്ന ആശയത്തിലൂന്നി സിയാല്‍ നിര്‍മ്മിച്ച 0484 എയ്‌റോ ലോഞ്ചിലെത്തിയാല്‍ സൗന്ദര്യവും സൗകര്യങ്ങളും ഒരേ അളവിലുണ്ട്

രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ചുമായി കൊച്ചി വിമാനത്താവളം
രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ചുമായി കൊച്ചി വിമാനത്താവളം

കൊച്ചി: യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വന്‍ സൗകര്യങ്ങളൊരുക്കി രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ചുമായി കൊച്ചി വിമാനത്താവളം ഒരുങ്ങിക്കഴിഞ്ഞു. ഗസ്റ്റ് റൂമുകളും കോണ്‍ഫറന്‍സ് ഹാളും ജിമ്മും സ്പായും അടക്കം സൗകര്യങ്ങളോട് കൂടിയ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.

Kochi Airport 0484 at Aero Lounge

കുറഞ്ഞ ചിലവില്‍ ആഡംബര സൗകര്യം എന്ന ആശയത്തിലൂന്നി സിയാല്‍ നിര്‍മ്മിച്ച 0484 എയ്‌റോ ലോഞ്ചിലെത്തിയാല്‍ സൗന്ദര്യവും സൗകര്യങ്ങളും ഒരേ അളവിലുണ്ട്. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍, കോ – വര്‍ക്കിങ് സ്‌പേസ്, ജിം, ലൈബ്രറി, റസ്റ്ററന്റ്, സ്പാ, പ്രത്യേക കഫേ ലോഞ്ച് എന്നു വേണ്ട യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ആസ്വദിക്കാം. ചുറ്റും കേരളത്തനിമ വിളിച്ചോതുന്ന കലാ സൃഷ്ടികളുമുണ്ട്.

Also Read: നടി രാധിക ശരത് കുമാറിൻ്റെ വെളിപ്പെടുത്തൽ; പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും

എറണാകുളത്തിന്റെ എസ്.ടി.ഡി കോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലോഞ്ചിന് പേര് നല്‍കിയത്. 2023 ഒക്ടോബറില്‍ ഉദ്ഘാടനം ചെയ്ത 7 മെഗാ പദ്ധതികളില്‍ മൂന്നെണ്ണം ഇതിനോടകം പ്രവര്‍ത്തനം തുടങ്ങി. 0484 എയ്‌റോ ലോഞ്ച് നാലാമത്തേതാണ്. ഒരു വര്‍ഷത്തിനുള്ളിലാണ് എയ്‌റോ ലോഞ്ചിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

Top