കൊച്ചി ബിഒടി പാലത്തില്‍ നിന്ന് കായലില്‍ ചാടിയ വിദ്യാര്‍ത്ഥിയ്ക്കായി തെരച്ചില്‍ തുടരുന്നു

കൊച്ചി ബിഒടി പാലത്തില്‍ നിന്ന് കായലില്‍ ചാടിയ വിദ്യാര്‍ത്ഥിയ്ക്കായി തെരച്ചില്‍ തുടരുന്നു
കൊച്ചി ബിഒടി പാലത്തില്‍ നിന്ന് കായലില്‍ ചാടിയ വിദ്യാര്‍ത്ഥിയ്ക്കായി തെരച്ചില്‍ തുടരുന്നു

കൊച്ചി: ഒറ്റപ്പെടലും ഡിപ്രഷനുമെന്ന് വീഡിയോയിലാക്കി കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്ത് കൊച്ചി ബിഒടി പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയ്ക്കായി തെരച്ചില്‍ തുടരുന്നു. പള്ളുരുത്തി തങ്ങള്‍ നഗര്‍ സ്വദേശി സഫ്രാനാണ് ഇന്നലെ വൈകീട്ട് കായലില്‍ ചാടിയത്. ദേശീയ ജലപാതയായതിനാല്‍ വലിയ ആഴമുള്ള കായലാണിത്. ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘത്തിനൊപ്പം നാവിക സേനയിലെ മുങ്ങല്‍ വിദഗ്ദരും തെരച്ചിലിന് ഇറങ്ങിയിട്ടുണ്ട്.

എന്നാല്‍ ശക്തമായ അടിയൊഴുക്കും വേലിയേറ്റവുമുള്ളതിനാല്‍ 24 മണിക്കൂര്‍ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല. പാലത്തിലേക്ക് ഓടിയെത്തിയ സഫ്രാനെ കൂട്ടുകാര്‍ തടഞ്ഞുനിര്‍ത്തിയിരുന്നു. എന്നാല്‍ കൂട്ടുകാരുടെ കയ്യില്‍ നിന്ന് കുതറിമാറി കായലിലേക്ക് എടുത്തു ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ പറയുന്നു.

ഗുജറാത്തി കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് സഫ്രാന്‍. ഒറ്റപ്പെടലിന്റെ വേദനയുണ്ടെന്നും ഡിപ്രഷന്‍ സ്റ്റേജിലാണെന്നുമുള്ള വീഡിയോ കൂട്ടുകാര്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഇതിനു ശേഷമാണ് വെള്ളത്തിലേക്ക് എടുത്തുചാടിയത്. നേവിയില്‍ നിന്നുള്ള വിദഗ്ധ സംഘം തെരച്ചില്‍ നടത്തിയെങ്കിലും രാത്രി കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഹെലികോപ്റ്ററിലുള്‍പ്പെടെ തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഫോര്‍ട്ടു കൊച്ചി, കുണ്ടന്നൂര്‍ ഭാഗത്തും തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരേയും സഫ്രാനെ കണ്ടെത്താനായിട്ടില്ല.

Top