ന്യൂഡൽഹി: പൊതുഗതാഗതരംഗത്ത് മികച്ചപ്രവർത്തനം കാഴ്ചവെക്കുന്ന നഗരങ്ങളിൽ ഒന്നാമതായി കൊച്ചി. പതിനേഴാമത് അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനത്തിന്റെ ഭാഗമായി കേന്ദ്ര ഭവന-നഗരകാര്യമന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് ഏറ്റവുംമികച്ച സുസ്ഥിര ഗതാഗതസംവിധാനമുള്ള നഗരമായി കൊച്ചി തെരഞ്ഞെടുക്കപ്പെട്ടത്.
Also Read: മൊബൈൽ ടവർ മോഷണം പോയി
പൊതുഗതാഗതസംവിധാനമുള്ള മികച്ച നഗരം ഭുവനേശ്വറാണ്. ശ്രീനഗറാണ് മികച്ച മോട്ടോർരഹിത ഗതാഗതസംവിധാനമുള്ള നഗരം. മികച്ച മൾട്ടിമോഡൽ ഇന്റഗ്രേഷനുള്ള മെട്രോ റെയിൽ ബെംഗളൂരു, മികച്ച പാസഞ്ചർ സേവനങ്ങളുള്ള മെട്രോ റെയിൽ മുംബൈ. മികച്ചസുരക്ഷയും സുരക്ഷാസംവിധാനവുമുള്ള നഗരം ഗാന്ധിനഗറാണ്.
മികച്ച ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റമുള്ള നഗരം സൂറത്ത്, ഏറ്റവും നൂതനമായ ഫിനാൻസിങ് മെക്കാനിസമുള്ള നഗരം ജമ്മു, ഗതാഗതത്തിൽ പൊതുജനപങ്കാളിത്തത്തിന്റെ മികച്ച റെക്കോഡുള്ള നഗരം ബെംഗളൂരുവാണ്. ഗുജറാത്തിലെ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ അർബൻ മൊബിലിറ്റി ഇന്ത്യ സമാപനസമ്മേളനം കേന്ദ്ര നഗരകാര്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഉദ്ഘാടനംചെയ്തു.