കൊടകര കള്ളപ്പണക്കേസ്: ഇഡിക്കും ആദായ നികുതി വകുപ്പിനും നോട്ടീസ്

കൊടകര കവർച്ച കേസിലെ 50–ാം സാക്ഷി സന്തോഷ് നൽകിയ ഹർജിയിലാണ് നോട്ടിസ്

കൊടകര കള്ളപ്പണക്കേസ്: ഇഡിക്കും ആദായ നികുതി വകുപ്പിനും നോട്ടീസ്
കൊടകര കള്ളപ്പണക്കേസ്: ഇഡിക്കും ആദായ നികുതി വകുപ്പിനും നോട്ടീസ്

കൊച്ചി: കൊടകര കള്ളപ്പണക്കേസിൽ നോട്ടീസ് അയച്ച് ഹൈക്കോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനുമാണ് മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കണമെന്നാവിശ്യപ്പെട്ട് ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നോട്ടീസ് അയച്ചത്.

കൊടകര കവർച്ച കേസിലെ 50–ാം സാക്ഷി സന്തോഷ് നൽകിയ ഹർജിയിലാണ് നോട്ടിസ്. സംസ്ഥാന പൊലീസ് മേധാവിയോടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

Top