CMDRF

കൊടംപുളി

കൊടംപുളി
കൊടംപുളി

ഷ്ണമേഖലാ പ്രദേശങ്ങളില്‍ കൂടുതലായി കണ്ടുവരുന്ന ഒരു ഫലമാണ് ഇത്. ശരീരഭാരം കുറയ്ക്കാനുള്ള പ്രത്യേക ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിന് പച്ച മുതല്‍ മഞ്ഞ നിറം വരെ ആയിരിക്കും. തെക്കുകിഴക്കന്‍ ഏഷ്യന്‍ നാടുകള്‍, തീരദേശ പ്രദേശങ്ങളായ കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ ഈ പഴം ഏറെ പ്രസിദ്ധമാണ്. ഈ പഴം ഉണക്കിയെടുത്ത ശേഷം കറികളിലും മറ്റും ചേര്‍ക്കാന്‍ ഉപയോഗിച്ചു വരുന്നു. കുടംപുളിയിട്ട് വെച്ച മീന്‍ കറി! ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നില്ലേ?

പലതരം കറികള്‍ക്ക് പുളിപ്പു രസം നല്‍കുന്ന ഒരു കറി കൂട്ടായി ഇത് ഉപയോഗിച്ചുവരുന്നു. പരമ്പരാഗതമായ പല പാചകക്കുറിപ്പുകളിലും സ്വാദ് വര്‍ദ്ധിപ്പിക്കാനായി കുടംപുളി ഉപയോഗിക്കാറുണ്ട്. ഇന്ത്യയില്‍ ഇത് പ്രധാനമായും കേരളത്തിലും കര്‍ണാടകയിലുമാണ് കൃഷി ചെയ്യുന്നത്. തായ്ലന്‍ഡ്, മലേഷ്യ, ബര്‍മ, തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഈ പഴം സമാനമായ രീതിയില്‍ കറി കൂട്ടുകളില്‍ ഉപയോഗിച്ചു വരുന്നു. ശരീരത്തിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും, വിഷാംശത്തെ പുറന്തള്ളാനും ഹൃദയസംബന്ധമായതും ദഹന സംബന്ധമായതുമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും ഒക്കെ ഇവയ്ക്ക് പ്രത്യേക കഴിവുണ്ടെന്ന് പിന്നീടുള്ള പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ കുടംപുളി, അച്ചാറുകളിലും മറ്റ് കറികളിലുമൊക്കെ സ്വാദു വര്‍ധിപ്പിക്കാനായി ഉപയോഗിച്ചു വരുന്നു. കുടംപുളിയുടെ സത്തയില്‍ ധാരാളം ഫൈറ്റോകെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ കൊഴുപ്പിന്റെ ഉത്പാദനത്തെ തടയാന്‍ സഹായിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി കൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണ ശീലങ്ങളില്‍ പ്രധാന ഘടകമായി ഇത് മാറിയിരിക്കുന്നു.

Top