നെറ്റ്‌സില്‍ കോലിയെ നാലുതവണ വീഴ്ത്തി ബുംറ

ബുംറയെ നേരിട്ട 15 പന്തുകളില്‍ നാലിലും വിക്കറ്റ് കളയുകയായിരുന്നു കോലി

നെറ്റ്‌സില്‍ കോലിയെ നാലുതവണ വീഴ്ത്തി ബുംറ
നെറ്റ്‌സില്‍ കോലിയെ നാലുതവണ വീഴ്ത്തി ബുംറ

കാന്‍പുര്‍: നെറ്റ്‌സില്‍ പരിശീലനത്തിനിടെ പേസര്‍ ജസ്പ്രീത് ബുംറയെ എതിരിട്ട കോലി, നാലുതവണ വിക്കറ്റ് കളഞ്ഞു. ബുംറയെ നേരിട്ട 15 പന്തുകളില്‍ നാലിലും വിക്കറ്റ് കളയുകയായിരുന്നു കോലി.ബുംറയെറിഞ്ഞ നാലാമത്തെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് കോലി ആദ്യം പുറത്തായത്.

ALSO READ: വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

രണ്ട് പന്തുകള്‍ക്കുശേഷം ബുംറ വീണ്ടും കോലിയെ മടക്കി. തുടര്‍ന്ന് രണ്ടുതവണകൂടി വിക്കറ്റ് കളയുകയായിരുന്നു. സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും അക്ഷര്‍ പട്ടേലിനെയും കോലി നേരിട്ടു.നെറ്റ്‌സില്‍ മറ്റൊരു താരത്തിന്റെ മുന്നിലും കോലി രണ്ടുതവണ വിക്കറ്റ് അടിയറ വെച്ചു. ലക്‌നൗവില്‍നിന്നുള്ള ഫാസ്റ്റ് ബൗളര്‍ ജംഷദ് ആലം കോലിക്കെതിരേ 24 പന്തുകളെറിഞ്ഞപ്പോള്‍ രണ്ടുതവണ പുറത്താക്കി.

ചെന്നൈയില്‍ നടന്ന ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ കോലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ക്ക് മികവ് പുലര്‍ത്താനായിരുന്നില്ല. ആദ്യ ഇന്നിങ്‌സില്‍ ആറ് റണ്‍സ് മാത്രമെടുത്ത കോലി, രണ്ടാം ഇന്നിങ്‌സില്‍ 17 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ ഹസന്‍ മഹ്‌മൂദും രണ്ടാം ഇന്നിങ്‌സില്‍ മെഹിദി ഹസനുമാണ് വിക്കറ്റ് നേടിയത്.

Top