ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത് കോലിയുടെ പ്രകടനം: ആകാശ് ചോപ്ര

കഴിഞ്ഞ 5 വര്‍ഷത്തിനിടെ രണ്ട് സെഞ്ചുറികള്‍ മാത്രമാണ് കോലി നേടിയത്. 2020ല്‍ ആറ് ഇന്നിംഗ്സില്‍ മാത്രമാണ് കോലി കളിച്ചത്.

ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത് കോലിയുടെ പ്രകടനം: ആകാശ് ചോപ്ര
ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത് കോലിയുടെ പ്രകടനം: ആകാശ് ചോപ്ര

പൂനെ: മറക്കാനാകാത്ത തോൽവിയും വേദനയുമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സംഭവിച്ചത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തോറ്റതോടെ ഇന്ത്യൻ ടീമില്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും സ്ഥാനങ്ങൾ വരെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനിടെ ഇന്ത്യയെ ഏറ്റവും കൂടുതല്‍ ബാധിച്ചത് വിരാട് കോലിയുടെ മോശം ഫോമാണെന്ന് ചൂണ്ടിക്കാട്ടി കണക്കുകള്‍ നിരത്തി വിശദീകരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇപ്പോൾ ചോപ്ര യുട്യൂബ് ചാനലില്‍ പറയുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാട് കോലി ടെസ്റ്റില്‍ നേടിയത് ആകെ രണ്ടേ രണ്ട് സെഞ്ചുറികള്‍ മാത്രമാണെന്നും

‘കഴിഞ്ഞ 5 വര്‍ഷത്തിനിടെ രണ്ട് സെഞ്ചുറികള്‍ മാത്രമാണ് കോലി നേടിയത്. 2020ല്‍ ആറ് ഇന്നിംഗ്സില്‍ മാത്രമാണ് കോലി കളിച്ചത്. 19 റണ്‍സ് മാത്രമായിരുന്നു ബാറ്റിംഗ് ശരാശരി, 2021ൽ 19 ഇന്നിംഗ്സില്‍ കളിച്ച കോലിയുടെ ബാറ്റിംഗ് ശരാശരി 28 മാത്രമാണ്. 2022ല്‍ 11 ഇന്നിംഗ്സ് കളിച്ച കോലിയുടെ ശരാശരി 26 ആണ്. 2023ൽ കോലിയുടെ ബാറ്റിംഗ് ശരാശരി 55 ആയി ഉയര്‍ന്നെങ്കിലും അത് സമനിലയായ അഹമ്മദാബാദിലെ ഫ്ലാറ്റ് പിച്ചില്‍ നേടിയ സെഞ്ചുറി കൊണ്ടാണ്. അതിനെ അത്ര വലിയ സംഭവമായി കണക്കാക്കേണ്ട ഒരു കാര്യവുമില്ല’.

Also Read: അത്ര ഗംഭീരമല്ല ഗംഭീർ ! ഇന്ത്യൻ ക്രിക്കറ്റില്‍ ആ നാണക്കേടിന്‍റെ അവകാശിയായി താരം

ടീമിന് ആവശ്യം ഫോമിലുള്ള വിരാട് കോലിയെ

VIRAT KOHLI

ഈ വര്‍ഷം ആകട്ടെ ആരാധനകഥാപാത്രമായ കോലിയുടെ ബാറ്റിംഗ് ശരാശരി പൂനെ ടെസ്റ്റിന് മുമ്പ് വരെ 32 മാത്രമാണ്. ഈ വര്‍ഷം കളിച്ച 10 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ നിന്ന് 27.22 ശരാശരിയില്‍ 245 റണ്‍സ് മാത്രമാണ് കോലിയുടെ സമ്പാദ്യം. ന്യൂസിലന്‍ഡിനെതിരെ ബെംഗളൂരു ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ നേടിയ 70 റണ്‍സാണ് കോലി ഈ വര്‍ഷം നേടിയ ഒരേയൊരു അര്‍ധസെഞ്ചുറി. തീർച്ചയായും ഈ ടീമിന് ആവശ്യം ഫോമിലുള്ള വിരാട് കോലിയെ ആണ്. ഒരു ടീമിന്‍റെ ഗെയിം പ്ലാന്‍ മുഴുവനും അയാള്‍ നേടുന്ന റണ്ണിനെ ആശ്രയിച്ചിരിക്കുമ്പോള്‍ ഈ കണക്കുകള്‍ തീര്‍ത്തും ആശങ്കപ്പെടുത്തുന്നതാണ്.

Also Read: തനിക്ക് വലതു കാലും ഉണ്ട് ! എൽ ക്ലാസികോ ഗോളിന് പിന്നാലെ വൈറലായി യമാലിന്റെ പോസ്റ്റ്

കളിക്കളത്തിൽ ഒരുപക്ഷെ ടോപ് ഓര്‍ഡറില്‍ കളിക്കുന്ന രോഹിത്തിനെക്കാള്‍ മധ്യനിരയില്‍ കളിക്കുന്ന കോലിക്കു ചുറ്റുമാണ് മറ്റ് യുവതാരങ്ങൾ കളിക്കുന്നത്. മറ്റ് യുവതാരങ്ങളെല്ലാം വമ്പനടികള്‍ക്ക് മുതിരുമ്പോഴും രണ്ടോ മൂന്നോ സെഷനില്‍ ക്രീസിലുള്ള കോലി ടീമിന് നല്‍കുന്ന കരുത്ത് അത്ര ചെറുതായിരിക്കില്ല. കോലിക്കും ചുറ്റും യുവതാരങ്ങള്‍ക്ക് മികവ് കാട്ടാനുള്ള അവസരമാണ് ഉണ്ടാകേണ്ടതെന്നും അങ്ങനെ സംഭവിക്കാത്തതാണ് യാഥാർഥ്യത്തിൽ ഇപ്പോഴത്തെ ഇന്ത്യയുടെ പ്രശ്നമെന്നും ആകാശ് ചോപ്ര.

Top