മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും വിജയം

മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും വിജയം
മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും വിജയം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ത്രില്ലര്‍ വിജയം. വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 24 റണ്‍സിനാണ് നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയത്. 170 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയരെ 18.5 ഓവറില്‍ 145 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് കൊല്‍ക്കത്ത വിജയം പിടിച്ചെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് കൊല്‍ക്കത്തയുടെ വിജയ ശില്‍പ്പി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയെ 19.5 ഓവറില്‍ 169 റണ്‍സിന് മുംബൈ ഓള്‍ഔട്ടാക്കി. 52 പന്തില്‍ 70 റണ്‍സെടുത്ത വെങ്കടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. മുംബൈയ്ക്ക് വേണ്ടി നുവാന്‍ തുഷാരയും ജസ്പ്രീത് ബുംറയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 170 റണ്‍സെന്ന താരതമ്യേന കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഇഷാന്‍ കിഷന്‍ (13), നമന്‍ ധീര്‍ (11), രോഹിത് ശര്‍മ്മ (11), തിലക് വര്‍മ്മ (4) എന്നിവര്‍ക്ക് ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. നെഹാല്‍ വധേര (6), ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ (1) എന്നിവരും നിരാശപ്പെടുത്തി.

ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും സൂര്യകുമാര്‍ യാദവ് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കി ക്രീസിലുറച്ചുനിന്നു. സൂര്യ- ടിം ഡേവിഡ് സഖ്യം 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സൂര്യകുമാര്‍ അര്‍ദ്ധ സെഞ്ച്വറി തികച്ചു. എന്നാല്‍ 16-ാം ഓവറില്‍ സൂര്യകുമാറിനെ പുറത്താക്കി ആന്ദ്രേ റസല്‍ മുംബൈയെ പ്രതിസന്ധിയിലാക്കി. പിന്നാലെ ടിം ഡേവിഡിനെ (24) മിച്ചല്‍ സ്റ്റാര്‍ക് ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. പിയൂഷ് ചൗളയുടെയും (0) ജെറാള്‍ഡ് കോട്സിയുടെയും (8) വിക്കറ്റ് വീഴ്ത്തി ജെറാള്‍ഡ് കോട്സി മുംബൈയുടെ ഇന്നിങ്സ് അവസാനിപ്പിച്ചു. സീസണില്‍ മുംബൈയുടെ എട്ടാമത്തെ പരാജയമാണിത്.

Top