പുലി ഭീതിയില്‍ കൊല്ലങ്കോട് പഞ്ചായത്ത്

കമ്പിവേലിയില്‍ കുടുങ്ങി ചത്ത പുലിയോടൊപ്പം ഉണ്ടായ രണ്ടാമത്തെ പുലിയാണ് നാട്ടുകാരെ ഭീതിയിലാക്കിയത്

പുലി ഭീതിയില്‍ കൊല്ലങ്കോട് പഞ്ചായത്ത്
പുലി ഭീതിയില്‍ കൊല്ലങ്കോട് പഞ്ചായത്ത്

കൊല്ലങ്കോട്: പുലി ഭീതി തുടരുമ്പോള്‍ കെണിയില്‍ വീഴുന്നതും കാത്ത് ഒരു നാട്. കഴിഞ്ഞ മേയ് 22ന് കൊട്ടകുറുശ്ശിയില്‍ പന്നിക്കു വെച്ച കെണിയില്‍ കുടുങ്ങിയ പുലി ചത്ത സംഭവം മുതലാണ് കൊശവന്‍കോട്, മേലെ ചീരണി, കാളികുളമ്പ്, ചേകോല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മറ്റൊരു പുലി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.

കമ്പിവേലിയില്‍ കുടുങ്ങി ചത്ത പുലിയോടൊപ്പം ഉണ്ടായ രണ്ടാമത്തെ പുലിയാണ് നാട്ടുകാരെ ഭീതിയിലാക്കിയത്. ജനവാസം കുറഞ്ഞ കൊശവന്‍ കോട്ടില്‍ കണ്ടെത്തിയ പുലി പിന്നീട് ജനവാസ മേഖലയായ കാളികുളമ്പില്‍ എത്തിയതാണ് സ്ഥിതി ഗുരുതരമാക്കിയത്. നിലവില്‍ കൊശവന്‍ കോട്ടില്‍ സ്ഥാപിച്ച കൂട് വനം വകുപ്പ് മാറ്റി സ്ഥാപിച്ചെങ്കിലും പുലി എന്ന് കുടുങ്ങുമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് നാട്ടുകാര്‍.

വിദ്യാര്‍ഥികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പാരന്റ്‌സ് കോഓഡിനേഷന്‍ ഫോറം. കൊല്ലങ്കോട് പുലി സാന്നിധ്യമുള്ള പ്രദേശങ്ങളായ കാളികുളമ്പ്, ചീരണി കൊശവങ്കോട്, മേലെ ചീരണി പ്രദേശങ്ങളിലെ നിരവധി വിദ്യാര്‍ഥികള്‍ കടന്നുപോകുന്ന നെന്മേനി-കൊശവന്‍കോട്-കാച്ചാങ്കുറുശി റോഡില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം വീണ്ടും കണ്ടെത്തിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ വാഹനങ്ങള്‍ ഒരുക്കണമെന്ന് പാരന്റ്‌സ് കോഓഡിനേഷന്‍ ഫോറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കൊല്ലങ്കോട്, എലവഞ്ചേരി, പഞ്ചായത്തുകളിലെ പ്രധാന നാല് വിദ്യാലയങ്ങളിലെ അധികൃതര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് കത്തു നല്‍കും.

പനങ്ങാട്ടിരി ആര്‍.പി.എം.എച്ച് സ്‌കൂളിലേക്കാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ നെന്മേനി-വിരുത്തി-കൊശവന്‍കോട്-കാച്ചാങ്കുറുശി റോഡ് ഉപയോഗപ്പെടുത്തുന്നത്. ജില്ല പ്രസിഡന്റ് എ.കെ. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. സി. ആറുമുഖന്‍, എ. സാദിഖ്, ബേബി പുതുനഗരം, താജുമ്മ മുജീബ്, പി.വി. ഷണ്മുഖന്‍, എ. കാജാ ഹുസൈന്‍, ജമീല എന്നിവര്‍ സംസാരിച്ചു.

Top