ആഞ്ഞടിച്ച് ‘കോങ് റേ’

മൂന്നു പതിറ്റാണ്ടിനിടെ തായ്‌വാൻ നേരിട്ട ഏറ്റവും വലിയ ചുഴലിക്കാറ്റായി ‘കോങ് റേ'

ആഞ്ഞടിച്ച് ‘കോങ് റേ’
ആഞ്ഞടിച്ച് ‘കോങ് റേ’

തായ്പേ: മൂന്നു പതിറ്റാണ്ടിനിടെ തായ്‌വാൻ നേരിട്ട ഏറ്റവും വലിയ ചുഴലിക്കാറ്റായി ‘കോങ് റേ’. ഇതിനെത്തുടർന്ന് ദ്വീപി​ന്‍റെ കിഴക്കൻ തീരംതൊട്ട ചുഴലിയിൽ നിരവധിയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ദശലക്ഷക്കണക്കിന് നിവാസികൾ മുൻകരുതൽ എടുത്തതിനാൽ കാര്യമായ ജീവനാശം ഉണ്ടായില്ല. തായ്‌വാനിലുടനീളം നീങ്ങിയശേഷം കോങ് റേ വെള്ളിയാഴ്ചയോടെ ദുർബലമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ചുഴലിക്കാറ്റിനെ തുടർന്ന് തായ്‌വാനിലുടനീളം സ്‌കൂളുകളും തൊഴിലിടങ്ങളും സൂപ്പർമാർക്കറ്റുകളും അടച്ചിട്ടു ദ്വീപിലെ കാലാവസ്ഥാ ഏജൻസി പറയുന്നതനുസരിച്ച് കോങ് റേ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്ന തായ്‌വാനി​ന്‍റെ കിഴക്കൻ ഭാഗത്ത് 1,200 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാമെന്നാണ്. രക്ഷാപ്രവർത്തനത്തിനായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം 36,000 സൈനികരെ സജ്ജമാക്കിയിട്ടുണ്ട്.

ALSO READ: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ! യുഎസിനുള്ള ഉത്തരമോ ?

വർഷാവസാനത്തിലേക്ക് ഇത്രയും വലിയ ചുഴലിക്കാറ്റ് എത്തുന്നത് അസാധാരണമാണ്. കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളായി എല്ലാ ശക്തമായ ചുഴലിക്കാറ്റുകളും ആ കാലയളവിൽ വന്നിട്ടുണ്ട്. എന്നാൽ, ഈ വർഷം ഒക്ടോബറിൽ തായ്‌വാനിൽ രണ്ട് വലിയ കൊടുങ്കാറ്റുകളാണ് ഉണ്ടായത്.മൂന്നു പതിറ്റാണ്ടിനിടെ തായ്‌വാൻ നേരിട്ട ഏറ്റവും വലിയ ചുഴലിക്കാറ്റായി ‘കോങ് റേ അടയാളപ്പെടുത്തുകയാണ്.

Top