കൊങ്കണി എഴുത്തുകാരന്‍ അനന്ത ഭട്ട് അന്തരിച്ചു

കൊങ്കണി എഴുത്തുകാരന്‍ അനന്ത ഭട്ട് അന്തരിച്ചു
കൊങ്കണി എഴുത്തുകാരന്‍ അനന്ത ഭട്ട് അന്തരിച്ചു

മട്ടാഞ്ചേരി: കൊങ്കണി സാഹിത്യകാരന്‍ കെ. അനന്ത ഭട്ട് (85) അന്തരിച്ചു. 2002ല്‍ തുളസിദാസ രാമായണം കൊങ്കണി ഭാഷയില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. 2004ല്‍ അത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. 2006ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കൊങ്കണി ഭാഷാ പ്രചാരസഭ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൊങ്കണി കേന്ദ്ര ഗോശ്രീ പുരം പ്രസിഡന്റ്, ജിഎസ്ബി മഹാസഭ വൈസ് പ്രസിഡന്റ്, ഓള്‍ ഇന്ത്യ റേഡിയോ ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എണ്ണൂറിലേറെ കൊങ്കണി ഭക്തി- സാമൂഹിക – നാടക ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ആദ്യകാല കൊങ്കണി നാടക നടനായിരുന്നു. യൂനിയന്‍ ബാങ്ക് റിട്ട.ഓഫിസര്‍ ആണ്. തുണ്ടിപറമ്പ് എം.ബി ലെയ്‌നില്‍ 4 / 1253 സാകേത് നിവാസിലായിരുന്നു താമസം. ഭാര്യ: ജയഭട്ട്. മക്കള്‍: ബാലകൃഷ്ണ ഭട്ട് (മുംബൈ), ദീപാ ഭട്ട്, രേഖാ ഭട്ട്. മരുമക്കള്‍: വിനയ, പ്രദീപ് ഭട്ട്, ഗണേഷ് കമ്മത്ത്. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് കരിപ്പാലം രുദ്രവിലാസം ശ്മശാനത്തില്‍.

Top