നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ കൊറിയന്‍ താരങ്ങളായ മാ ഡോങ് സിയോക്കും യെ ജംഗ്-ഹ്വയും വിവാഹിതരാകുന്നു

നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ കൊറിയന്‍ താരങ്ങളായ മാ ഡോങ് സിയോക്കും യെ ജംഗ്-ഹ്വയും വിവാഹിതരാകുന്നു

കൊറിയന്‍ സിനിമാ താരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യെ ജംഗ് ഹ്വായാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവര്‍. അടുത്തമാസമായിരിക്കും വിവാഹം. ഡോണ്‍ ലീ എന്നും അറിയപ്പെടുന്ന മാ ഡോങ് സിയോക്കിന് കേരളത്തിലും നിരവധി ആരാധകരുണ്ട്.

2016 മുതല്‍ പ്രണയത്തിലായിരുന്ന ഇവര്‍ 2021-ല്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു. സിയോളില്‍ സ്വകാര്യമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ഡോണ്‍ ലീയുടെ ഏജന്‍സിയായ ബിഗ് പഞ്ച് എന്റര്‍ടെയിന്‍മെന്റ് അറിയിച്ചു. കുടുംബം, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, പരിചയക്കാര്‍ എന്നിവര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

2022-ല്‍ ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ യി ജുങ്ങിനെ ഡോണ്‍ ലീ ഭാര്യ എന്ന് അഭിസംബോധന ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലായിരുന്നെന്നും രജിസ്റ്റര്‍ വിവാഹം കഴിഞ്ഞുവെന്നുമുള്ള വാര്‍ത്ത ആരാധകര്‍ക്കിടയില്‍ പരക്കുന്നത്.

അതേസമയം, ഈ മാസം 24-ന് ഡോണ്‍ലീയുടെ പുതിയ ചിത്രമായ ദ റൗണ്ടപ്പ്: പണിഷ്‌മെന്റ് എന്ന ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യും. ട്രെയിന്‍ റ്റു ബുസാന്‍, ഔട്ട്‌ലോസ്, ദ ഗ്യാങ്സ്റ്റര്‍ ദ കോപ് ദ ഡെവിള്‍, അണ്‍സ്റ്റോപ്പബിള്‍, ഡിറയില്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് മാ ഡോങ് സിയോക്ക് എന്ന ഡോണ്‍ലീ.

Top