ഗര്‍ഭിണികള്‍ക്ക് അനുയോജ്യമായ ഭക്ഷണം കൊത്തമര

ഗര്‍ഭിണികള്‍ക്ക് അനുയോജ്യമായ ഭക്ഷണം കൊത്തമര
ഗര്‍ഭിണികള്‍ക്ക് അനുയോജ്യമായ ഭക്ഷണം കൊത്തമര

റെ ആരോഗ്യപരമായ ഗുണങ്ങള്‍ ഉള്ള പയര്‍ വര്‍ഗ്ഗമാണ് കൊത്തമര. കറികളിലും ഗ്രേവികളും കൊഴുപ്പിനായി ഉപയോഗിക്കാവുന്ന സ്വഭാവിക വിഭവമാണ് ഇത്. ഏറെ ഔഷധ ഘടകങ്ങള്‍ അടങ്ങിയ ഊ പയര്‍ പതിവായി ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ‘സ്യാമോപ്‌സിസ് ടെട്രാഗോനോലോബ’ എന്നാണ് കൊത്തമരയുടെ ശാസ്ത്രീയ നാമം, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കും പ്രസവത്തിലെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കാനും കൊത്തമരയ്ക്ക് കഴിവുണ്ട്. ഗര്‍ഭിണികള്‍ക്ക് അനുയോജ്യമായ ഭക്ഷണമാണിത്. കലോറി കുറഞ്ഞതും, വിറ്റാമിന്‍, മിനറലുകള്‍ എന്നിവയാല്‍ സമ്പന്നവുമാണ് കൊത്തമര. കലോറി കുറയ്ക്കാനും അമിതമായ ശരീരഭാരം കുറയ്ക്കാനും ഇത് ഏറെ ഫലപ്രദമാണ്. അനീമിയ ഇല്ലാതാക്കാന്‍ ഫലപ്രദമായ ഒന്നാണ് കൊത്തമര.

ശരീരത്തിലെ ദോഷകരമായ സ്വതന്ത്ര മൂലകങ്ങളെ ഇല്ലാതാക്കി ക്യാന്‍സര്‍ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് തടയാന്‍ കൊത്തമര സഹായിക്കും. കൊത്തമരയലില്‍ ദഹിക്കുന്ന തരം ഭക്ഷ്യനാരുകളുണ്ട്. ഇവ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഫലപ്രദമാണ്.അസ്ഥികളെയും, പല്ലുകളയും ശക്തിപ്പെടുത്താന്‍ കൊത്തമര കഴിക്കുന്നത് വഴി സാധിക്കും. രോഗങ്ങളെ തടയാന്‍ കൊത്തമരയ്ക്ക് മികച്ച കഴിവുണ്ട്. ചര്‍മ്മ സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി നല്കാന്‍ കൊത്തമരയ്ക്ക് കഴിയും. ചര്‍മ്മത്തിലെ തകരാറിലായ കോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഇത്. ചര്‍മ്മത്തിലെ കറുത്ത പാടുകളും, ചുളിവുകളും നീക്കാന്‍ ഇത് ഉത്തമമാണ്. സിങ്ക്, കോപ്പര്‍, പ്രോട്ടീനുകള്‍ എന്നിവ ലഭ്യമാക്കുന്നത് വഴി അകാലത്തിലുള്ള ചര്‍മ്മത്തിലെ ചുളിവ് വീഴലുകള്‍ തടയാന്‍ കൊത്തമര കഴിക്കുന്നത് സഹായിക്കും. സൂര്യപ്രകാശം കൂടുതലായി ഏല്‍ക്കുന്നത് കൊണ്ടുള്ള ചര്‍മ്മത്തിന്റെ പ്രായക്കൂടുതല്‍ തോന്നല്‍ തടയാന്‍ കൊത്തമര കഴിക്കുന്നത് സഹായിക്കും.

Top