CMDRF

കോഴിക്കോട് – അഗത്തി വിമാന സര്‍വീസ് മേയ് ഒന്ന് മുതല്‍ ആരംഭിക്കും

കോഴിക്കോട് – അഗത്തി വിമാന സര്‍വീസ് മേയ് ഒന്ന് മുതല്‍ ആരംഭിക്കും
കോഴിക്കോട് – അഗത്തി വിമാന സര്‍വീസ് മേയ് ഒന്ന് മുതല്‍ ആരംഭിക്കും

കരിപ്പൂര്‍ : മേയ് ഒന്ന് മുതല്‍ കരിപ്പൂരില്‍ നിന്ന് അഗത്തിയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ച് വിമാനകമ്പനിയായ ഇന്‍ഡിഗോ. 78 പേര്‍ക്ക് സഞ്ചരിക്കാവുന്ന എടിആര്‍ വിമാനമാണ് കരിപ്പൂരില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. പുതിയ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരിക്കള്‍ക്കും പുറമേ ലക്ഷദ്വീപിലുള്ള രോഗികള്‍ക്കും ഏറെ സഹായകരമാകും എന്നാണ് പ്രതീക്ഷ.

5000 മുതല്‍ 6000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. യാത്രാ സമയം ലാഭിക്കാം എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. വിമാന സര്‍വീസ് പ്രഖ്യാപിച്ചതോടെ വിവിധ ഏജന്‍സികള്‍ രണ്ട് ഭാഗത്തേക്കുമുള്ള നിരവധി യാത്ര പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അഗത്തിയിലേക്ക് കൊച്ചി,ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് മാത്രമാണ് നിലവില്‍ വിമാന സര്‍വീസ് ഉള്ളത്. പ്രധാനമായും കേരളത്തില്‍ വന്ന് പഠിക്കുന്ന ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത് ഏറെ സഹായകരമാവുക. യാത്രക്ക് ആവശ്യമായ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.

ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് മൂന്ന് വര്‍ഷം മുന്‍പ് വരെ കപ്പല്‍ സര്‍വീസ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കൊച്ചി വഴി മാത്രമേ കപ്പല്‍ യാത്ര നടത്തുന്നുള്ളൂ. കൊച്ചിയില്‍ നിന്ന് ആഴ്ചയില്‍ ഒരു കപ്പല്‍ സര്‍വീസ് മാത്രമാണ് ദ്വീപിലേക്കുള്ളത്. പല ആവശ്യങ്ങള്‍ക്കായി കോഴിക്കോട് ഭാഗങ്ങളില്‍ എത്തുന്ന ആളുകള്‍ ഇപ്പോള്‍ വളരെ ബുദ്ധിമുട്ടിലാണ്. എന്നാല്‍ പുതിയ സര്‍വീസ് എത്തുന്നതോടെ ആളുകള്‍ക്ക് യാത്ര സുഗമമാകും. ഒരാഴ്ച്ചയില്‍ ഏകദേശം 546 പേര്‍ക്ക് കോഴിക്കോട് നിന്ന് അഗത്തിയിലേക്ക് യാത്ര ചെയ്യാനാകും.

Top